അതിജീവിച്ചത് കടുത്ത വെല്ലുവിളി; സിന്ധു, പ്രണോയ് മലേഷ്യ മാസ്‌റ്റേഴ്‌സ് സെമിയില്‍

പ്രണോയ് ജപ്പാന്‍ താരം കെന്റ നിഷിമോറ്റോയെയാണ് വീഴ്ത്തിയത്
പ്രണോയ്,  പിവി സിന്ധു/ ട്വിറ്റർ
പ്രണോയ്, പിവി സിന്ധു/ ട്വിറ്റർ
Updated on

ക്വലാലംപുര്‍: ഒളിംപിക്‌സ് മെഡല്‍ ജേത്രി ഇന്ത്യയുടെ പിവി സിന്ധു മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയില്‍. ഇന്ത്യയുടെ മലയാളി താരം എച്എസ് പ്രണോയിയും സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. 

ക്വാര്‍ട്ടറിലെ കടുത്ത പോരാട്ടം അതിജീവിച്ചാണ് സിന്ധു അവസാന നാലിലെത്തിയത്. ക്വാര്‍ട്ടറില്‍ ചൈനയുടെ യി മാന്‍ സാങായിരുന്നു സിന്ധുവിന്റെ എതിരാളി. 21-13, 13-21, 22-20 എന്ന സ്‌കോറിനാണ് സിന്ധു വിജയം പിടിച്ചത്. 

ആറാം സീഡായ സിന്ധു ചൈനീസ് താരത്തില്‍ നിന്നു കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റില്‍ സിന്ധു വീണു. എന്നാല്‍ മൂന്നാം സെറ്റിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സിന്ധു വിജയവും സെമി ബെര്‍ത്തും ഉറപ്പിച്ചത്. സെമിയില്‍ ഇന്തോനേഷ്യന്‍ താരം ജോര്‍ജിയ മരിസ്‌ക തന്‍ജംഗാണ് സിന്ധുവിന്റെ എതിരാളി. 

പ്രണോയ് ജപ്പാന്‍ താരം കെന്റ നിഷിമോറ്റോയെയാണ് വീഴ്ത്തിയത്. പ്രണോയിയും കടുത്ത വെല്ലുവിളി നേരിട്ടു. ആദ്യ സെറ്റ് നേടിയ പ്രണോയിക്കെതിരെ രണ്ടാം സെറ്റ് നേടി ജപ്പാന്‍ താരം തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ പ്രണോയ് എതിരാളിക്ക് ഒരു പഴുതും അനുവദിച്ചില്ല. സ്‌കോര്‍: 25-23, 18-21, 21-13. 

സെമിയില്‍ ഇന്തോനേഷ്യന്‍ താരം ക്രിസ്റ്റിയന്‍ ആദിനാതയാണ് പ്രണോയിയുടെ എതിരാളി. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെയാണ് ആദിനാത വീഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com