ജയിച്ചാല്‍ ഹര്‍ദികിന് ആറ്, ധോനിക്ക് അഞ്ച്! മത്സരിക്കുന്നത് രോഹിതിന് ഒപ്പം എത്താന്‍

നിലവില്‍ ആറ് ഐപിഎല്‍ കിരീടങ്ങളില്‍ ടീമിന്റെ ഭാഗമായിട്ടുള്ള ഒരേയൊരു താരമേ ഉള്ളു. അതു രോഹിത് ശര്‍മയാണ്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരു ടീമുകളുടേയും നായകന്‍മാരായ എംസ് ധോനിയേയും ഹര്‍ദിക് പാണ്ഡ്യയേയും കാത്ത് റെക്കോര്‍ഡ്. രണ്ട് പേരും ലക്ഷ്യമിടുന്നത് രോഹിത് ശര്‍മയുടെ നേട്ടത്തിനൊപ്പമെത്താന്‍. 

ഇന്ന് ഗുജറാത്ത് ജയിച്ചാല്‍ ഹര്‍ദിക് നേടുന്ന ആറാമത്തെ ഐപിഎല്‍ കിരീടമായി അതു മാറും. നിലവില്‍ ആറ് ഐപിഎല്‍ കിരീടങ്ങളില്‍ ടീമിന്റെ ഭാഗമായിട്ടുള്ള ഒരേയൊരു താരമേ ഉള്ളു. അതു രോഹിത് ശര്‍മയാണ്. അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനൊപ്പവും ഒരു തവണ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും രോഹിത് കിരീട നേട്ടത്തില്‍ പങ്കാളിയായി. പാണ്ഡ്യ നാല് തവണ മുംബൈ ഇന്ത്യന്‍സിനൊപ്പവും ഒരു തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും കിരീടം സ്വന്തമാക്കി. 

ക്യാപ്റ്റനെന്ന നിലയില്‍ നാല് തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കിരീട നേടിയ താരമാണ് ധോനി. ഇന്ന് വിജയിച്ചാല്‍ ധോനിയുടെ അഞ്ചാം കിരീട നേട്ടമാകും. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റന്‍ എന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിതിന്റെ റെക്കോര്‍ഡിനൊപ്പമായിരിക്കും ചെന്നൈ വിജയിച്ചാല്‍ ധോനിയും എത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com