തുടര്‍ച്ചയായി നാലാം തവണയും മികച്ച താരത്തിനുള്ള പുരസ്‌കാരം; റെക്കോര്‍ഡിട്ട് എംബാപ്പെ

ഫ്രഞ്ച് ലീഗ് വണില്‍ ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി എംബാപ്പെയ്ക്ക് സ്വന്തം. മുന്‍ താരം സ്ലാട്ടന്‍ ഇംബ്രാഹിമോവിചിന്റെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ഫ്രഞ്ച് ലീഗ് വണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ കിലിയന്‍ എംബാപ്പെയ്ക്ക്. തുടര്‍ച്ചയായി ഇതു നാലാം തവണയാണ് എംബാപ്പെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. 11ാം വട്ടവും റെക്കോര്‍ഡ് കിരീട നേട്ടത്തിലേക്ക് പിഎസ്ജിയെ നയിക്കാന്‍ എംബാപ്പെ നിര്‍ണായക സാന്നിധ്യമായി നിന്നു. ലയണല്‍ മെസിക്കൊപ്പം മികച്ച പ്രകടനമാണ് യുവ താരം പുറത്തെടുത്തത്. 

ഫ്രഞ്ച് ലീഗ് വണില്‍ ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി എംബാപ്പെയ്ക്ക് സ്വന്തം. മുന്‍ താരം സ്ലാട്ടന്‍ ഇംബ്രാഹിമോവിചിന്റെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. 

അവാര്‍ഡ് നേട്ടത്തില്‍ ടീമിലെ സഹ താരങ്ങളോടും മറ്റ് സ്റ്റാഫുകളോടും കടപ്പെട്ടിരിക്കുന്നതായി എംബാപ്പെ വ്യക്തമാക്കി. സ്വന്തം രാജ്യത്തു തന്നെ ഇത്തരമൊരു റെക്കോര്‍ഡ് നേട്ടം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു. 

പിഎസ്ജിക്കായി ഈ സീസണില്‍ വിവിധ മത്സരങ്ങളിലായി 40 ഗോളുകളാണ് താരം അടിച്ചെടുത്തത്. ലീഗ് വണില്‍ 28 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ ഏഴ് ഗോളുകളും ഫ്രഞ്ച് കപ്പില്‍ അഞ്ച് ഗോളുകളുമാണ് താരം അടിച്ചത്. പത്ത് ഗോളുകള്‍ക്ക് വഴിയൊരുക്കി. ആറെണ്ണം ലീഗ് വണിലും മൂന്നെണ്ണം ചാമ്പ്യന്‍സ് ലീഗിലും ഒരു തവണ ഫ്രഞ്ച് കപ്പിലുമാണ് താരത്തിന്റെ അസിസ്റ്റ്. സീസണില്‍ ടീമിനായി ആകെ 42 മത്സരങ്ങളാണ് താരം കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com