കലിയൂഷ്‌നി അടക്കം അഞ്ചു താരങ്ങള്‍ കൂടി ക്ലബ് വിടുന്നു; വൻ മാറ്റത്തിന്  കേരള ബ്ലാസ്റ്റേഴ്‌സ്

By സമകാലികമലയാളം ഡെസ്ക്   |   Published: 31st May 2023 02:18 PM  |  

Last Updated: 31st May 2023 02:18 PM  |   A+A-   |  

kaiyushni

കലിയൂഷ്‌നി, ഹർമൻ ജോത് / ഫയൽ

 

കൊച്ചി: പുതിയ ഐഎസ്എല്‍ സീസണ് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ വന്‍ മാറ്റത്തിന് വഴിയൊരുങ്ങി. ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജെസ്സല്‍ കാര്‍നെറോയ്ക്ക് പിന്നാലെ സൂപ്പര്‍ താരം ഇവാന്‍ കലിയൂഷ്‌നി അടക്കമുള്ളവരും ടീം വിടുന്നു. 

കലിയൂഷ്‌നി അടക്കം അഞ്ചുതാരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്. സ്പാനിഷ് താരം വിക്ടര്‍ മോംഗില്‍, ഓസ്‌ട്രേലിയക്കാരനായ മുന്നേറ്റനിര താരം അപോസ്‌റ്റോലസ് ഗിയാനോ, പ്രതിരോധനിര താരം ഹര്‍മന്‍ജോത് ഖബ്ര, മുഹീത് ഖാന്‍ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത്. 

മൈതാനത്തും പുറത്തും അപാരമായ അര്‍പ്പണബോധവും വൈദഗ്ധ്യവും പ്രൊഫഷണലിസവുമാണ് ഇവര്‍ കാണിച്ചിട്ടുള്ളത്. ഭാവിയില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകട്ടെയെന്ന്, ക്ലബ് വിടുന്ന താരങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊലീസ് നടപടി ഞെട്ടിക്കുന്നത്; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ