5 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടം 3 വിക്കറ്റുകള്‍; ഓറഞ്ച് പടയ്ക്ക് ബാറ്റിങ് തകര്‍ച്ച, 100 കടന്നു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനു ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ വെസ്‌ലി ബരാസി പുറത്തായി. ഒരു റണ്‍ മാത്രമാണ് താരം നേടിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ലഖ്‌നൗ: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട ശേഷം നെതര്‍ലന്‍ഡ്‌സ് തകരുന്നു. 97 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഡച്ച് പടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ബലി നല്‍കേണ്ടി വന്നത്. മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി മടങ്ങി. നിലവിൽ നെതർലൻഡ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിൽ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനു ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ വെസ്‌ലി ബരാസി പുറത്തായി. ഒരു റണ്‍ മാത്രമാണ് താരം നേടിയത്. 

എന്നാല്‍ പിന്നീട് സഹ ഓപ്പണര്‍ മാക്‌സ് ഒഡൗഡിനൊപ്പം കോളിന്‍ അക്കര്‍മാന്‍ ചേര്‍ന്നതോടെ നെതര്‍ലന്‍ഡ്‌സ് അതിവേഗം സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 73ല്‍ നില്‍ക്കെ ഒഡൗഡ് റണ്ണൗട്ടായതു അഫ്ഗാനു ബ്രേക്ക് ത്രൂ ആയി. പിന്നാലെ മൂന്ന് വിക്കറ്റുകള്‍ കൂടി നിലംപൊത്തി. 

ഒഡൗഡ് 42 റണ്‍സ് എടുത്തു. അക്കര്‍മാന്‍ 29 റണ്‍സും എടുത്തു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. പിന്നീട് ഓറഞ്ച് സംഘത്തിന്റെ സ്‌കോറിങ് വേഗം കുറഞ്ഞത്. 

നിലവില്‍ 46 പന്തുകള്‍ പ്രതിരോധിച്ച് 22 റണ്‍സുമായി സിബ്രന്റ് എംഗല്‍ ബ്രെക്റ്റ് ഒരറ്റത്ത് പൊരുതുന്നു. മുജീബ് യുആര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് രണ്ട് വിക്കറ്റുകള്‍ പങ്കിട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com