മാസ്ക് ധരിച്ച് പരിശീലനം നടത്തുന്ന ബം​ഗ്ലാ​ദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ/ പിടിഐ
മാസ്ക് ധരിച്ച് പരിശീലനം നടത്തുന്ന ബം​ഗ്ലാ​ദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ/ പിടിഐ

താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു; ഡല്‍ഹിയിലെ ലോകകപ്പ് പോരിന് വായു മലിനീകരണം ഭീഷണി, കളി നടക്കുമോ? 

വായുവിന്റെ അപകടകരമായ അവസ്ഥ താരങ്ങളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയും ടീമുകള്‍ക്കുണ്ട്
Published on

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അപകട നിലയ്ക്ക് മുകളില്‍ തുടരുന്ന സാഹചര്യം ലോകകപ്പിനു ഭീഷണിയാകുന്നു. നാളെ ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ബംഗ്ലാദേശ്- ശ്രീലങ്ക പോരാട്ടത്തിനാണ് വായു മലിനീകരണം അനിശ്ചിതത്വം തീര്‍ക്കുമെന്നു ആശങ്ക ഉയര്‍ന്നത്. 

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പോരാട്ടം. ഇരു ടീമുകളുടേയും സെമി സാധ്യതകള്‍ അവസാനിച്ചതിനാല്‍ മത്സരത്തിനു വലിയ പ്രധാന്യമില്ല. എങ്കിലും ചാമ്പ്യന്‍സ് ട്രോഫി യോഗ്യത അടക്കം നിര്‍ണായകമായതിനാല്‍ മത്സര ഇരു ടീമുകള്‍ക്കും പ്രധാനമാണ്. 

വായുവിന്റെ അപകടകരമായ അവസ്ഥ താരങ്ങളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയും ടീമുകള്‍ക്കുണ്ട്. ബംഗ്ലാദേശ് ഒരു ദിവസത്തെ പരിശീലനം തന്നെ ഒഴിവാക്കിയ സാഹചര്യവുമുണ്ട്. ശ്രീലങ്കന്‍ താരങ്ങളും ഒരു ദിവസം പരിശീലനത്തിനിറങ്ങിയില്ല. ഇന്‍ഡോറിലാണ് അവര്‍ സമയം ചെലവിട്ടത്. 

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ മോശം കാലാവസ്ഥാ മാര്‍ക്ക് തീവ്രതയിലാണ് കാണിക്കുന്നത്. വായുവിന്റെ ഭീഷണി മോശമായി തുടരുന്ന സാഹചര്യത്തിലും കളി നടക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച ഐസിസി തീരുമാനം നാളെ മാത്രമേ അറിയു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com