'നിരന്തരം തല കറങ്ങുന്നു'- സ്മിത്ത് നാളെ കളിക്കുമോ? ഓസീസിന് ആശങ്ക

കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ പര്യടനത്തില്‍ നടന്ന മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്മിത്തിനു സമാന രീതിയില്‍ തലചുറ്റല്‍ അനുഭവപ്പെട്ടിരുന്നു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ പോരാട്ടം നാളെ നടക്കാനിരിക്കെ മത്സരത്തില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിനു ഇടക്കിടെ തലചുറ്റല്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രശ്‌നം സ്മിത്തിനെ അലട്ടുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ തലചുറ്റല്‍ വീണ്ടും അനുഭവപ്പെട്ടു തുടങ്ങിയത്. 

കഴിഞ്ഞ വര്‍ഷങ്ങളിലും സമാന രീതിയിലുള്ള പ്രശ്‌നം താരം അനുഭവിച്ചിരുന്നു. 2020ല്‍ തലചുറ്റല്‍ പ്രശ്‌നത്തില്‍ നിന്നു കരകയറി തിരിച്ചെത്തിയ സ്മിത്ത് ഇന്ത്യക്കെതിരെ സിഡ്‌നിയില്‍ സെഞ്ച്വറി നേടി. 

കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ പര്യടനത്തില്‍ നടന്ന മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്മിത്തിനു സമാന രീതിയില്‍ തലചുറ്റല്‍ അനുഭവപ്പെട്ടിരുന്നു. പിന്നാലെ താരം ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും ലക്ഷണങ്ങള്‍ കാണുന്നത്. 

ഓസ്‌ട്രേലിയ നിലവില്‍ സെമി വക്കിലാണ്. നാളെ അഫ്ഗാനെതിരായ പോരാട്ടം വിജയിച്ചാല്‍ അവര്‍ക്ക് അവസാന നാലിലേക്ക് സീറ്റുറപ്പിക്കാം. ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ളവരുടെ പരിക്കിന്റെ വേവലാതിയിലാണ് ഓസീസ്. പിന്നാലെയാണ് സ്മിത്തിന്റെ കാര്യവും സംശയത്തിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com