ഇംഗ്ലണ്ടിനെ 13ന് പുറത്താക്കുക, 100 റണ്‍സ് 2.5 ഓവറില്‍ നേടുക! ദുർഘട വഴിയിൽ ബാബറും സംഘവും

ശ്രീലങ്ക ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ പാകിസ്ഥാന് സെമിയിലെത്താന്‍ ചെറിയ മാര്‍ജിനിലെ വിജയം മതി
പിടിഐ ചിത്രം
പിടിഐ ചിത്രം

ബംഗളൂരു: ന്യൂസിലന്‍ഡ് ശ്രീലങ്കയെ അഞ്ച് വിക്കറ്റിനു അനായാസം വീഴ്ത്തിയപ്പോള്‍ നെഞ്ചിടിപ്പ് കൂടിയത് പാകിസ്ഥാന്. സെമിയിലെത്താന്‍ പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരെ ജീവന്‍മരണ പോരാട്ടം അതിജീവിക്കണം. ശനിയാഴ്ചയാണ് ഈ ഹൈ വോള്‍ട്ടേജ് പോരാട്ടം. ഇംഗ്ലണ്ടിനു നിലവില്‍ ചാന്‍സ് ഇല്ല. പക്ഷേ പാകിസ്ഥാന്റെ വഴി മുടക്കാന്‍ അവര്‍ക്ക് അവസരമുണ്ട്. 

ശ്രീലങ്ക ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ പാകിസ്ഥാന് സെമിയിലെത്താന്‍ ചെറിയ മാര്‍ജിനിലെ വിജയം മതിയായിരുന്നു. ന്യൂസിലന്‍ഡിന്റെ പോരാട്ടം 40 ഓവര്‍ വരെ എത്തിയാണ് അവര്‍ വിജയിച്ചതെങ്കിലും പാകിസ്ഥാന് എളുപ്പമുള്ള സാധ്യതയുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ അവര്‍ 300 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യണമെന്നു മാത്രം. 

കിവികള്‍ 24ാം ഓവറില്‍ തന്നെ ലങ്കയെ വീഴ്ത്തിയതോടെ പാകിസ്ഥാന് ശനിയാഴ്ച വലിയ മാര്‍ജിനില്‍ വിജയിക്കേണ്ട ബാധ്യതയില്‍ കളിയെത്തി. സമാനമാണ് അഫ്ഗാന്റേയും സ്ഥിതി. ഇരുവരുമാണ് സെമി സാധ്യത നേരിയ തോതില്‍ ബാക്കിയുള്ളവര്‍. 

സാധ്യത ഇങ്ങനെ

ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ 300 റണ്‍സാണ് നേടുന്നതെങ്കില്‍ അവര്‍ക്ക് സെമിയിലെത്താന്‍ ഇംഗ്ലണ്ടിനെ 13 റണ്‍സിനു ഓള്‍ ഔട്ടാക്കേണ്ടി വരും. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിനെ 287 റണ്‍സ് മാര്‍ജിനില്‍ പരാജയപ്പെടുത്തണം.

ഇനി പാകിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ നൂറിനുള്ളില്‍ ഒതുക്കണം. ലക്ഷ്യം 2.5 ഓവറില്‍ അടിച്ചെടുക്കുകയും വേണം! അതായത് 283 പന്തുകള്‍ ശേഷിക്കെ വിജയിക്കണം. ഏറെക്കുറെ അസാധ്യമാണ് അവര്‍ക്ക് മുന്നിലെ കാര്യങ്ങള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com