

ലോകകപ്പില്‍ ടെംഡ് ഔട്ടിലൂടെ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസ് പുറത്തായതിലെ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂര്‍വ രംഗങ്ങള്‍ അരങ്ങേറിയത്. സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ഹെല്‍മറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താന്‍ വൈകിയതാണ് ടൈംഡ് ഔട്ടിലൂടെ താരം പുറത്താകാന്‍ കാരണമായത്. ബംഗ്ലാദേശ് ഷാകിബ് അല്‍ ഹസന്റെ അപ്പീലിനെ തുടര്‍ന്നായിരുന്നു ഇത്. മാത്യൂസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ നായകന്‍ ഷാകിബ് തീരുമാനത്തില്‍ ഉറച്ചു നിന്നു.
മത്സരശേഷം ഷാകിബിനെതിരെ രൂക്ഷ വിമര്‍ശനമാണ് മാത്യൂസ് നടത്തിയത്. ''തികച്ചും അപമാനകരം, ഞങ്ങള്‍ എല്ലാവരും ജയിക്കാന്‍ വേണ്ടി കളിക്കുന്നു, പക്ഷേ ഒരു ടീമോ കളിക്കാരനോ ഒരു വിക്കറ്റ് നേടുന്നതിന് ഇത്രയും തരം താണ തലത്തിലേക്ക് എത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല, ''മത്സരത്തിന് ശേഷം മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍, മാത്യൂസിന്റെ സഹോദരന്‍ ട്രെവിസും ഷാക്കിബിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഷാകിബിനെ ശ്രീലങ്കയിലേക്ക് ക്ഷണിക്കില്ലെന്നും ഷാകിബ് കളിക്കാന്‍ വന്നാല്‍ കല്ലെറിയപ്പെടുമെന്നും ട്രെവിസ് പറഞ്ഞു. ''ഞങ്ങള്‍ വളരെ നിരാശരാണ്. ബംഗ്ലാദേശ് ക്യാപ്റ്റന് സ്‌പോര്‍ട്‌സ് സ്പിരിറ്റ് ഇല്ല, മാന്യന്‍മാരുടെ കളിയില്‍ മനുഷ്യത്വം കാണിച്ചില്ല. ഷാകിബിനെ ശ്രീലങ്കയിലേക്ക് ക്ഷണിക്കില്ല. ഏതെങ്കിലും അന്താരാഷ്ട്ര മത്സരമോ എല്‍പിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ അയാള്‍ ഇവിടെ വന്നാല്‍ ആരാധകര്‍ അദ്ദേഹത്തിന് നേരെ കല്ലെറിയും, അല്ലെങ്കില്‍ ആരാധകരുടെ ശല്യം നേരിടേണ്ടിവരും,'' ട്രെവിസ് ബിഡിക്രിക്‌ടൈമിനോട് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates