കിങ്, ഹിറ്റ്മാന്‍ വെല്ലുവിളി; ഗില്‍, ശ്രേയസ്, ജഡേജ... കിവികള്‍ കടക്കേണ്ടത് വന്‍ കടമ്പ! 

ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇരുവര്‍ക്കും മികച്ച റെക്കോര്‍ഡുണ്ട്. കരിയറില്‍ കോഹ്‌ലി 30 കളികളാണ് കിവികള്‍ക്കെതിരെ കളിച്ചിട്ടുള്ളത്
രോഹിത്, കോഹ്‍ലി/ പിടിഐ
രോഹിത്, കോഹ്‍ലി/ പിടിഐ

മുംബൈ: ഇന്ത്യ അപരാജിത മുന്നേറ്റത്തോടെ ലോകകപ്പിന്റെ സെമിയിലെത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരുടെ മിന്നും ബാറ്റിങ് ഫോമാണ്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍ സ്‌കോറര്‍മാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കോഹ്‌ലിയാണ്. പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ രോഹിതും നില്‍ക്കുന്നു. നായകന്‍ ഓപ്പണിങില്‍ നല്‍കുന്ന മിന്നല്‍ തുടക്കമാണ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ മുഖ്യ ഘടകം, 

ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇരുവര്‍ക്കും മികച്ച റെക്കോര്‍ഡുണ്ട്. കരിയറില്‍ കോഹ്‌ലി 30 കളികളാണ് കിവികള്‍ക്കെതിരെ കളിച്ചിട്ടുള്ളത്. രോഹിത് 28 മത്സരങ്ങളും കളിച്ചു. 

കോഹ്‌ലി 1528 റണ്‍സുകള്‍ ന്യൂസിലന്‍ഡിനെതിരെ നേടി. 154 നോട്ടൗട്ടാണ് ഉയര്‍ന്ന സ്‌കോര്‍. 

രോഹിത് 935 റണ്‍സാണ് കിവികള്‍ക്കെതിരെ സ്വന്തമാക്കിയിട്ടുള്ളത്. 147 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ശുഭ്മാല്‍ ഗില്‍ നില്‍ക്കുന്നത്. താരത്തിനും മികച്ച ബാറ്റിങ് റെക്കോര്‍ഡുണ്ട് കിവികള്‍ക്കെതിരെ. ഒന്‍പത് മത്സരങ്ങളില്‍ നിന്നു ഗില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. ഗില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതും ന്യൂസിലന്‍ഡിനെതിരെ തന്നെ. 208 റണ്‍സാണ് താരം അടിച്ചത്. 

ശ്രേയസ് അയ്യര്‍ ഇതുവരെ ഏഴ് മത്സരങ്ങളാണ് കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്നു കിവികള്‍ക്കെതിരെ നേടിയത് 379 റണ്‍സ്. 103ആണ് ഉയര്‍ന്ന സ്‌കോര്‍. ജഡേജ 13 മത്സരങ്ങള്‍ കളിച്ചു. നേടിയത് 361 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 77.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com