'രോഹിത് ടോസില്‍ തട്ടിപ്പ് കാണിക്കുന്നു'- പാക് താരങ്ങളുടെ അസഹിഷ്ണുത തുടരുന്നു

ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ രോഹിത് എതിര്‍ ക്യാപ്റ്റന്‍മാര്‍ ശ്രദ്ധിക്കാത്ത തരത്തില്‍ ടോസ് ചെയ്ത് ഇതു സാധ്യമാക്കുന്നുവെന്നാണ് സിക്കന്ദറിന്റെ ആരോപണം
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: ഇന്ത്യയുടെ വിജയങ്ങളില്‍ മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്കുള്ള അസഹിഷ്ണതയ്ക്ക് അവസാനമില്ല. ഹസന്‍ റാസയുടെ വിചിത്ര വാദങ്ങള്‍ നേരത്തെ വിവാദമായിരുന്നു. ഇപ്പോള്‍ മറ്റൊരു താരവും മുന്‍ പേസറുമായി സിക്കന്ദര്‍ ഭക്താണ് വിചിത്ര വാദം ഉന്നയിച്ച് രംഗത്തെത്തിയത്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നാണ് സിക്കന്ദര്‍ ആരോപിക്കുന്നത്. ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ രോഹിത് എതിര്‍ ക്യാപ്റ്റന്‍മാര്‍ ശ്രദ്ധിക്കാത്ത തരത്തില്‍ ടോസ് ചെയ്ത് ഇതു സാധ്യമാക്കുന്നുവെന്നാണ് സിക്കന്ദറിന്റെ ആരോപണം. 

ടോസിനായി ഇരു നായകരും നില്‍ക്കുമ്പോള്‍ രോഹിത് ടോസ് അകലേയ്ക്കാണ് ചെയ്യുന്നത്. എതിര്‍ ക്യാപ്റ്റനു അവിടെ പോയി ഇതു സൂക്ഷ്മമായി വിലയിരുത്താന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ എല്ലായ്‌പ്പോഴും രോഹിതിനു അനൂകലമായിരിക്കും ടോസ്- സിക്കന്ദര്‍ പറഞ്ഞു. പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ താരത്തിന്റെ വിചിത്ര വാദം. 

നേരത്തെ ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് ഐസിസി തയ്യാറാക്കി നല്‍കുന്നുവെന്ന ആരോപണവുമായാണ് ഹസന്‍ റാസ ആദ്യം എത്തിയത്. ഇതിനെതിരെ മുന്‍ പാക് ക്യാപ്റ്റന്‍ വസിം അക്രം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു ആരോപണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com