ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

'കോഹ്‌ലിയെ എന്തിനു സഹായിച്ചു? അയാൾക്ക് ബാറ്റെടുത്തു കൊടുക്കലല്ല നിങ്ങളുടെ പണി'

ന്യൂസിലന്‍ഡ് താരങ്ങള്‍ കോഹ്‌ലിയെ സഹായിക്കാന്‍ നിന്നതിനെ വിമര്‍ശിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഒഡോണല്‍

മുംബൈ: ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക് മുന്നേറിയപ്പോള്‍ നിര്‍ണായക സെഞ്ച്വറികളുമായി വിരാട് കോഹ്‌ലി കളം നിറഞ്ഞിരുന്നു. 50ാം സെഞ്ച്വറി എന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി. മത്സരത്തിനിടെ കോഹ്‌ലിക്ക് പേശി വലിവ് അനുഭവപ്പെട്ടിരുന്നു. ഇതോടെ താരം ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. കോഹ്‌ലി ബാറ്റ് താഴെയിട്ടപ്പോള്‍ അതെടുത്തു കൊടുത്തതടക്കം കിവീസ് താരങ്ങളായിരുന്നു. 

ന്യൂസിലന്‍ഡ് താരങ്ങള്‍ കോഹ്‌ലിയെ സഹായിക്കാന്‍ നിന്നതിനെ വിമര്‍ശിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഒഡോണല്‍. ഓസ്‌ട്രേലിയക്കായി 87 അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിച്ച താരമാണ് ഒഡോണല്‍. കിവി താരങ്ങളുടെ ഈ പ്രവൃത്തി അനാവശ്യമാണെന്നു അദ്ദേഹം വിമര്‍ശിച്ചു. ഒരു ഓസീസ് മാധ്യമത്തോടു സംസിരിക്കവേയാണ് മുന്‍ ഓസീസ് താരത്തിന്റെ വിചിത്ര വാദങ്ങള്‍. 

നിങ്ങള്‍ ലോകകപ്പിന്റെ സെമി കളിക്കുകയാണ്. നിയമങ്ങള്‍ അനുസരിച്ചാണ് കളിക്കുന്നത്. നിങ്ങള്‍ ആ സമയത്ത് എതിര്‍ താരത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നു കരുതി എന്തിനാണ് സഹായിക്കാന്‍ പോകുന്നത്. മത്സരത്തിന്റെ ആത്മാവറിഞ്ഞു കളിക്കണം. കോഹ്‌ലി നിങ്ങളുടെ ടീമിനെയാണ് ശിഥിലമാക്കുന്നത്. അപ്പോഴാണ് നിങ്ങള്‍ പോയി അദ്ദേഹത്തെ സഹായിക്കാന്‍ നില്‍ക്കുന്നത്. 

സിക്‌സും ഫോറും അടിച്ചു കൊണ്ടിരിക്കെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ശരിതന്നെ. എന്നു കരുതി സഹായിക്കേണ്ട ഒരു ബാധ്യതയും എതിര്‍ ടീമിനില്ല. മത്സരബുദ്ധി ഇല്ലായ്മയാണ് അതു കാണിക്കുന്നത്. ലോകകപ്പ് സെമി പോരാട്ടത്തില്‍ 50ാം ഏകദിന സെഞ്ച്വറി നേടാന്‍ കോഹ്‌ലിയെ നിങ്ങള്‍ എന്തിനാണ് ഇത്തരത്തില്‍ സഹായിക്കുന്നത്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല- ഒഡോണല്‍ ഒരു മാധ്യമത്തിനു സംസാരിക്കവേ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com