ഐസിസി ലോകകപ്പ് ടീം; രോഹിത് ക്യാപ്റ്റന്‍, ആറ് ഇന്ത്യന്‍ താരങ്ങള്‍, ഓസ്‌ട്രേലിയയുടെ രണ്ട് പേര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th November 2023 02:47 PM |
Last Updated: 20th November 2023 02:47 PM | A+A A- |

ഫോട്ടോ: പിടിഐ
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ കിരീടം ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറ വച്ചെങ്കിലും ഐസിസി ലോകകപ്പ് ഇലവന്റെ നായകന്‍ രോഹിത് ശര്‍മ. രോഹിതടക്കം ആറ് ഇന്ത്യന്‍ താരങ്ങളാണ് ടീമിലുള്ളത്.
രോഹിത്, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ഐസിസി ലോകകപ്പ് ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
കിരീടം നേടിയ ഓസീസ് ടീമില്‍ നിന്നു രണ്ട് പേരാണ് ടീമില്‍ ഇടം പിടിച്ചത്. സ്പിന്നര്‍ ആദം സംപയും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും. ദക്ഷിണാഫ്രിക്കയില്‍ നിന്നു ക്വിന്റന്‍ ഡി കോക്ക്, ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്ക എന്നിവരാണ് മറ്റ് താരങ്ങള്‍. 12ാം താരമായി ദക്ഷിണാഫ്രിക്കയുടെ ജെറാര്‍ഡ് കോറ്റ്‌സിയും ടീമിലുണ്ട്.
* രോഹിത് ശര്‍മ (ക്യാപ്റ്റന്‍): 594 റണ്‍സ്
* ക്വിന്റന്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍): 597 റണ്‍സ്
* വിരാട് കോഹ്‌ലി: 765 റണ്‍സ്
* ഡാരില്‍ മിച്ചല്‍: 552 റണ്‍സ്
* കെഎല്‍ രാഹുല്‍: 452 റണ്‍സ്
* ഗ്ലെന്‍ മാക്‌സ്‌വെല്‍: 400 റണ്‍സ്, 6 വിക്കറ്റുകള്‍
* രവീന്ദ്ര ജഡേജ: 120 റണ്‍സ്, 16 വിക്കറ്റുകള്‍
* ജസ്പ്രിത് ബുമ്ര: 20 വിക്കറ്റുകള്‍
* ദില്‍ഷന്‍ മധുഷങ്ക: 21 വിക്കറ്റുകള്‍
* ആദം സംപ: 23 വിക്കറ്റുകള്‍
* മുഹമ്മദ് ഷമി: 24 വിക്കറ്റുകള്‍
* ജെറാര്‍ഡ് കോറ്റ്‌സി (12ാം താരം): 20 വിക്കറ്റുകള്‍
ഈ വാര്‍ത്ത കൂടി വായിക്കൂ
കോഹ്‌ലിയുടെ പുറത്താകലില്‍ ഗാലറി നിശബ്ദമായി; സംതൃപ്തിയടഞ്ഞ നിമിഷമെന്ന് കമ്മിന്‍സ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ