ലോകകപ്പില്‍ കാല്‍കയറ്റിവെച്ച മാര്‍ഷിന്റെ ചിത്രം; രൂക്ഷമായി പ്രതികരിച്ച് മുഹമ്മദ് ഷമി 

ട്രോഫിയില്‍ രണ്ട് കാലുകളും കയറ്റിവെച്ചിരുക്കുന്ന ഓസീസ് താരം മിച്ചല്‍ മാര്‍ഷിന്റെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്
മുഹമ്മദ് ഷമി,മിച്ചല്‍ മാര്‍ഷ് /പിടിഐ
മുഹമ്മദ് ഷമി,മിച്ചല്‍ മാര്‍ഷ് /പിടിഐ

അംരോഹ: ആറാം തവണയും ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ ഓസീസ് ടീമിന്റെ അതിര് കടന്ന ആഘോഷം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മത്സരത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ലോകകപ്പ് ട്രോഫിയില്‍ രണ്ട് കാലുകളും കയറ്റിവെച്ചിരുക്കുന്ന ഓസീസ് താരം മിച്ചല്‍ മാര്‍ഷിന്റെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഇപ്പോള്‍ ഓസീസ് താരത്തിന്റെ പ്രവൃത്തിയില്‍ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രതികരണം എത്തിയിരിക്കുകയാണ്. 

മുഹമ്മദ് ഷമി തന്റെ ഗ്രാമം സന്ദര്‍ശിക്കാന്‍ അംരോഹയില്‍ എത്തിയപ്പോഴായിരുന്നു മാര്‍ഷിന്റെ വിവാദ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. ട്രോഫിയില്‍ കാല്‍ കയറ്റി വെച്ചിരുക്കുന്ന മിച്ചര്‍ മാര്‍ഷിന്റെ ചിത്രവും ആഘോഷവും തന്നെ ഏറെ വേദനിപ്പിച്ചെന്നാണ് ഷമി പ്രതികരിച്ചത്. 

''ഇത് എന്നെയും വല്ലാതെ വേദനിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഈ ട്രോഫിക്കായി പോരാടുന്നു, എല്ലാവരും ട്രോഫി അവരുടെ തലയില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നു. അയാള്‍ ആ ട്രോഫിയില്‍ കാലു കയറ്റിവെച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ചെയ്യാന്‍ പാടില്ല,' മുഹമ്മദ് ഷമി മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റ് നേട്ടം കുറിച്ച മുഹമ്മദ് ഷമി ടൂര്‍ണമെന്റിലെ  വിക്കറ്റ്് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. മത്സരത്തില്‍ തനിക്ക് ലഭിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനവുമായി താരം ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com