താരങ്ങളെ കാത്ത് കോടികൾ; ഐപിഎല്ലില്‍ ഈ നാല് പേർക്കായി 'ലേല യുദ്ധം' നടന്നേക്കാം

2024നുള്ള ഐപിഎല്‍ പോരാട്ടത്തിലേക്ക് താരങ്ങളെ തിരഞ്ഞെടക്കാനുള്ള ലേലം ഡിസംബര്‍ 19നാണ്
ട്രാവിസ് ഹെഡ്ഡ്, രചിന്‍ രവീന്ദ്ര, അസ്മതുല്ല ഒമര്‍സായ്, ജെറാര്‍ഡ് കോറ്റ്‌സി/ ട്വിറ്റർ
ട്രാവിസ് ഹെഡ്ഡ്, രചിന്‍ രവീന്ദ്ര, അസ്മതുല്ല ഒമര്‍സായ്, ജെറാര്‍ഡ് കോറ്റ്‌സി/ ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ താരങ്ങളെ നിലനിര്‍ത്താനും ഒഴിവാക്കാനും കൈമാറ്റം നടത്താനുമുള്ള അവസാന ദിനമാണ് ഇന്ന്. ട്രാന്‍സ്ഫര്‍ വിപണി സജീവം. 2024നുള്ള ഐപിഎല്‍ പോരാട്ടത്തിലേക്ക് താരങ്ങളെ തിരഞ്ഞെടക്കാനുള്ള ലേലം ഡിസംബര്‍ 19നാണ്. 

ഇത്തവണ ലേലത്തില്‍ കോടികള്‍ വിലയുള്ള താരമായി മാറാന്‍ സാധ്യതയുള്ളത് ഈ നാല് താരങ്ങളായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തെ അഭ്യൂഹം. ഓസ്‌ട്രേലിയക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ, ഫൈനലില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ്ഡ്, ന്യൂസിലന്‍ഡ് സെന്‍സേഷനും ഇന്ത്യന്‍ വംശജനുമായ രചിന്‍ രവീന്ദ്ര, അഫ്ഗാന്‍ യുവ താരവും ഓള്‍റൗണ്ടറുമായ അസ്മതുല്ല ഒമര്‍സായ്, ദക്ഷിണാഫ്രിക്കന്‍ പേസ് വിസ്മയം ജെറാര്‍ഡ് കോറ്റ്‌സി. ഈ നാല് താരങ്ങള്‍ക്കായി ടീമുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നു ഉറപ്പ്. 

ട്രാവിസ് ഹെഡ്ഡ്: 2015-16 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിച്ചു. പിന്നീട് ഐപിഎല്‍ കളിച്ചില്ല. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കിടിലന്‍ ബാറ്റിങ്. സെമിയിലും ഫൈനലിലും കളിയിലെ താരം. നിലവില്‍ മിന്നും ഫോമില്‍. 

രചിന്‍ രവീന്ദ്ര: സെഞ്ച്വറികളടിച്ചും വിക്കറ്റുകള്‍ വീഴ്ത്തിയും ലോകകപ്പില്‍ തന്റെ ഓള്‍റൗണ്ട് മികവ് മുഴുവന്‍ പുറത്തെടുത്തു രചിന്‍. മൂന്ന് സെഞ്ച്വറികളടക്കം 600നു മുകളില്‍ റണ്‍സാണ് താരം സ്വന്തമാക്കിയത്. 

അസ്മതുല്ല ഒമര്‍സായ്: ലോകകപ്പില്‍ തിളങ്ങിയ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍. മീഡിയം പേസ് ബൗളിങ് ബിഗ് ഹിറ്റിങ് കഴിവും താരത്തെ ഹോട്ട് സ്റ്റാര്‍ക്കി മാറ്റുന്നു. 

ജെറാര്‍ഡ് കോറ്റ്‌സി: ദക്ഷിണാഫ്രിക്കക്കായി മികച്ച ബൗളിങ് ലോകകപ്പില്‍ പുറത്തെടുത്തു. 140 കിലോമീറ്റര്‍ വേഗതയില്‍ പന്തേറിയാനുള്ള മികവ്. ഡെത്ത് ഓവറുകളില്‍ ഫലപ്രദം. മിക്ക ടീമുകളും കോറ്റ്‌സിക്കായി അവസാനം വരെ ലേലം വിളിച്ചേക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com