'കളത്തിലും, ജീവിതത്തിലും ഹീറോ'- കാറപകടത്തില്‍പ്പെട്ട ആളുടെ ജീവന്‍ രക്ഷിച്ച് ഷമി (വീഡിയോ)

നൈനിറ്റാളിലാണ് അപകടം. കാര്‍ റോഡില്‍ നിന്നു തെനി സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ ഒരു മരത്തില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടത്തില്‍ നിന്നാണ് കാറിലുണ്ടായിരുന്ന വ്യക്തി രക്ഷപ്പെട്ടത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഡെറാഡൂണ്‍: ലോകകപ്പില്‍ മിന്നും ബൗളിങുമായി കളം നിറഞ്ഞ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തു താരമായ മുഹമ്മദ് ഷമി കളിയില്‍ മാത്രമല്ല, ജീവിതത്തിലും തന്റെ ഹീറോയിസം പുറത്തെടുത്തു. കഴിഞ്ഞ ദിവസം കാറപകടത്തില്‍ പരിക്കേറ്റ ഒരാളെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി. താരം തന്നെയാണ് അപകടത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

നൈനിറ്റാളിലാണ് അപകടം. കാര്‍ റോഡില്‍ നിന്നു തെനി സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ ഒരു മരത്തില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടത്തില്‍ നിന്നാണ് കാറിലുണ്ടായിരുന്ന വ്യക്തി രക്ഷപ്പെട്ടത്. ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നു ഷമി കുറിച്ചു.

ഈ കാറിനു പിന്നിലായാണ് ഷമി മറ്റൊരു വണ്ടിയില്‍ എത്തിയത്. പിന്നാലെ താരം പുറത്തിറങ്ങി മറ്റു ചിലര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന വ്യക്തിയെ പുറത്തെടുത്തു. പിന്നീട് മുറിവു പറ്റിയ സ്ഥലങ്ങളില്‍ മരുന്നുവച്ച് കെട്ടാനും മറ്റും താരം സഹായിച്ചു. ഇതിന്റെ വീഡിയോ ഷമി പങ്കിട്ടു. ഒപ്പം ഒരു കുറിപ്പും. 

'നൈനിറ്റാളിനു സമീപത്തെ കുന്നിന്‍ മുകളില്‍ വച്ച് ഒരു കാര്‍ റോഡില്‍ നിന്നു തെന്നി വീണു. എന്റെ മുന്നിലാണ് അപകടം നടന്നത്. അദ്ദേഹത്തെ വളരെ സുരക്ഷിതമായി തന്നെ പുറത്തെത്തിച്ചു. അദ്ദേഹം വളരെ ഭാഗ്യവാനാണ്. ദൈവം രണ്ടാം ജീവിതം അദ്ദേഹത്തിനു നല്‍കി'- താരം വീഡിയോക്കൊപ്പം കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com