സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍; പരുള്‍ ചൗധരിക്ക് വെള്ളി, പ്രീതിക്ക് വെങ്കലം

9.27.63 സെക്കന്‍ഡിലാണ് പരുള്‍ ഫിനിഷ് ചെയ്തത്. പ്രീതി 9.43.32 സമയത്തില്‍ മൂന്നാമതെത്തി
പ്രീതി, പരുള്‍ ചൗധരി / ട്വിറ്റര്‍
പ്രീതി, പരുള്‍ ചൗധരി / ട്വിറ്റര്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ വെള്ളി വെങ്കലം മെഡലുകള്‍ ഇന്ത്യയുടെ പരുള്‍ ചൗധരി, പ്രീതി എന്നിവര്‍ പിടിച്ചെടുത്തു. 

9.27.63 സെക്കന്‍ഡിലാണ് പരുള്‍ ഫിനിഷ് ചെയ്തത്. പ്രീതി 9.43.32 സമയത്തില്‍ മൂന്നാമതെത്തി. ബഹ്‌റൈനായി മത്സരിക്കുന്ന കെനിയന്‍ വംശജ വിന്‍ഫ്രെഡ് യവിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. 

ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 58ല്‍ എത്തി. 13 സ്വര്‍ണം, 22 വെള്ളി, 23 വെങ്കലം മെഡലുകളാണ് ഇന്ത്യ നേടിയത്. 

അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആറാം വെള്ളി മെഡല്‍ നേട്ടം. അത്‌ലറ്റിക്‌സ് വെങ്കലവം ആറെണ്ണമായി. രണ്ട് സുവര്‍ണ നേട്ടങ്ങളും അത്‌ലറ്റിക്‌സിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com