'രോഹിത് അപകടകാരി, ബൗള്‍ ചെയ്യല്‍ കഷ്ടപ്പാട്'- പാകിസ്ഥാൻ വൈസ് ക്യാപ്റ്റൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd October 2023 04:06 PM |
Last Updated: 02nd October 2023 04:06 PM | A+A A- |

രോഹിത് ശര്‍മ/ പിടിഐ
മുംബൈ: ഓസ്‌ട്രേലിയന്‍ താരം ലെബുഷെയ്‌നിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്തെത്തുകയാണ് പാകിസ്ഥാന്‍ വെസ് ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ ഷദബ് ഖാന്‍. രോഹിതിനു നേര്‍ക്ക് പന്തെറിയുന്നത് വലിയ വെല്ലുവിളിയാണെന്നു ഷദബ് തുറന്നു സമ്മതിച്ചു.
'ഞാന്‍ വളരെയധികം ആരാധിക്കുന്ന താരമാണ് രോഹിത്. ലോകത്തെ മുന്‍നിര ബാറ്റര്‍മാരില്‍ നേരിടാന്‍ ഏറ്റവും വിഷമമുള്ള താരം രോഹിതാണ്. വളരെ പ്രയാസമേറിയ കാര്യമാണ് അദ്ദേഹത്തിനു നേര്‍ക്ക് പന്തെറിയുക എന്നത്. സെറ്റ് ആയിക്കഴിഞ്ഞാല്‍ വളരെ അപകടകാരിയായി മാറും അദ്ദേഹം'- ഷദബ് പറഞ്ഞു.
നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍ കുല്‍ദീപ് യാദവാണെന്നു ഷദബ് വ്യക്തമാക്കി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ ഷദബ് പാജയമായിരുന്നു. പത്തോവര്‍ എറിഞ്ഞ താരം 71 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.
നേരത്തെ ഓസ്‌ട്രേലിയന്‍ താരം ലബുഷെയ്‌നും രോഹതിനെ പ്രശംസിച്ചിരുന്നു. 'വളരെ അനായാസം ബാറ്റ് ചെയ്യുന്ന ആളാണ് രോഹിത് ശര്‍മ. വലിയ സാഹസികതയൊന്നും അദ്ദേഹം പുറത്തെടുക്കാറില്ല. പിടിച്ചു നിന്നാല്‍ പിന്നെ അദ്ദേഹത്തെ പുറത്താക്കുക ഏറെ കഠിനമായ കാര്യമാണ്'- ലബുഷെയ്ന്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ