വനിതകള്‍, പിന്നാലെ പുരുഷന്‍മാര്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം; സുവര്‍ണ നേട്ടം

18.2 ഓവറില്‍ കളി എത്തിയപ്പോഴാണ് മഴ തടസപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. വനിതകള്‍ക്ക് പിന്നാലെ പുരുഷ ക്രിക്കറ്റിലും ഇന്ത്യക്ക് സ്വര്‍ണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇതോടെ ഉയര്‍ന്ന സീഡിങ് അടിസ്ഥാനമാക്കി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. അഫ്ഗാനിസ്ഥാനു വെള്ളി നേട്ടം. ബംഗ്ലാദേശിനാണ് വെങ്കലം. 

18.2 ഓവറില്‍ കളി എത്തിയപ്പോഴാണ് മഴ തടസപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍.

ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാനു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് അവര്‍ പൊരുതിയത്. 

43 പന്തില്‍ 49 റണ്‍സുമായി ഷഹിദുല്ല പുറത്താകാതെ നില്‍ക്കുന്നു. 27 റണ്‍സുമായി ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നയിബും ക്രീസില്‍. 

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ശിവം ഡുബെ, ഷഹ്ബാസ് അഹമദ്, രവി ബിഷേണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഗെയിംസില്‍ ഇന്ത്യയുടെ 27ാം സ്വര്‍ണ നേട്ടമാണിത്. ആകെ മെഡല്‍ നേട്ടം 102ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും അക്കൗണ്ടില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com