ലോകകപ്പ് ക്രിക്കറ്റ്; ടോസ് ബംഗ്ലാദേശിന്, അഫ്ഗാനെതിരെ ആദ്യം ബൗള്‍ ചെയ്യും

സമീപ കാലത്തു കളിച്ച അഞ്ച് ഏകദിനങ്ങളും തോറ്റാണ് അഫ്ഗാന്‍ ഇറങ്ങുന്നത്. അവസാന രണ്ട് മത്സരവും പരാജയപ്പെട്ടാണ് ബംഗ്ലാദേശ് നില്‍ക്കുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ധരംശാല: അഫ്ഗാനിസ്ഥാന്‍- ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഉടന്‍. ഇന്ത്യയിലെ ഏറ്റവും ചെറിയ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ഒന്നായ ധരംശാലയിലാണ് മത്സരം. ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. 

സമീപ കാലത്തു കളിച്ച അഞ്ച് ഏകദിനങ്ങളും തോറ്റാണ് അഫ്ഗാന്‍ ഇറങ്ങുന്നത്. അവസാന രണ്ട് മത്സരവും പരാജയപ്പെട്ടാണ് ബംഗ്ലാദേശ് നില്‍ക്കുന്നത്. 

വിജയ തുടക്കമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാന്റെ കരുത്ത് സ്പിന്നര്‍മാരാണ്. ക്യാപ്റ്റന്‍ ഷാകിബ് അടക്കമുള്ള ഓള്‍റൗണ്ടര്‍മാരുടെ മികവാണ് ബംഗ്ലാദേശിന്റെ കരുത്ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com