'വ്യക്തിയുടെ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല തീരുമാനം, ടീം ആണ് പ്രധാനം'- സഹ താരങ്ങളോട് രോഹിത്

ഇന്ത്യയുടെ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കുമെന്ന സൂചനകള്‍ ക്യാപ്റ്റന്‍ നല്‍കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: മൂന്നാം ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വപ്‌നം കണ്ട് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ലോകകപ്പിലെ വന്‍ ശക്തികളായ ഓസ്‌ട്രേലിയയാണ് എതിരാളി. ചെന്നൈയില്‍ ചെപ്പോക്കിലാണ് ക്ലാസിക്ക് പോരാട്ടം. കളിക്ക് മുന്‍പ് മനസ് തുറക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 

ഇന്ത്യയുടെ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കുമെന്ന സൂചനകള്‍ ക്യാപ്റ്റന്‍ നല്‍കുന്നു. ഒപ്പം വ്യക്തിഗത മികവുകളല്ല ടീമിന്റെ കൂട്ടായ പ്രയത്‌നമാണ് ക്രിക്കറ്റ് പോലുള്ള മത്സരങ്ങള്‍ക്ക് അനിവാര്യമെന്നും അദ്ദേഹം സഹ താരങ്ങളെ ഓര്‍മിപ്പിക്കുന്നു. 

'ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം നിര്‍ണായകമാണ്. അദ്ദേഹം പേസ് ബൗളറാണ്. ബാറ്റ് ചെയ്യും. അതിനാല്‍ മൂന്ന് സ്പിന്നര്‍മാരേയും മൂന്ന് സീമര്‍മാരേയും കളിപ്പിക്കാനുള്ള അധിക സാധ്യത അദ്ദേഹം തുറന്നിടുന്നു. എങ്കിലും ചെന്നൈ പിച്ചിലെ ഇന്നത്തെ സ്ഥിതിയായിരിക്കും അന്തിമ ഇലവനെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുക.'

'ടീമില്‍ മാറ്റങ്ങള്‍ പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് നടക്കും. ഓരോ കളിയിലും ചിലപ്പോള്‍ ഒന്നോ രണ്ടോ മാറ്റങ്ങളൊക്കെ സംഭവിക്കും. വ്യക്തിക്കല്ല പ്രാധാന്യം. ടീമിനാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരും. വ്യക്തിപരമായ മുന്‍ഗണകള്‍ക്ക് സ്ഥാനമില്ല. സ്വന്തമായുള്ള ഇഷ്ടാനിഷ്ടങ്ങളും ലോകകപ്പില്‍ ആവശ്യമില്ല. ടീമാണ് പ്രധാനം. ടീമിന്റെ ലക്ഷ്യമാണ് പ്രധാനം'- രോഹിത് വ്യക്തമാക്കി. 

ഇന്ന് രണ്ട് മണി മുതലാണ് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം. ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദാവ് എന്നിവരില്‍ ആര് കളിക്കും, അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ അടങ്ങുന്ന സ്പിന്‍ ത്രയം കളിക്കുമോ എന്നതൊക്കെ ആകാംക്ഷയായി നില്‍ക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com