ദസുന്‍ ഷനക/ ട്വിറ്റർ
ദസുന്‍ ഷനക/ ട്വിറ്റർ

ശ്രീലങ്കയ്ക്ക് വന്‍ തിരിച്ചടി; പരിക്കേറ്റ് ക്യാപ്റ്റന്‍ ദസുന്‍ ഷനക ലോകകപ്പില്‍ നിന്നു പുറത്ത്, കരുണരത്‌നെ പകരക്കാരന്‍; മെന്‍ഡിസ് നയിക്കും

കരുണരത്‌നെയെ പകരക്കാരനാക്കാനുള്ള തീരുമാനത്തിനു ഐസിസി അംഗീകരം നല്‍കി
Published on

അഹമ്മദാബാദ്: ലോകകപ്പില്‍ രണ്ട് തുടര്‍ തോല്‍വികളുമായി നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് മറ്റൊരു വന്‍ തിരിച്ചടി കൂടി. അവരുടെ നായകന്‍ ദസുന്‍ ഷനക പരിക്കേറ്റ് പുറത്തായി. താരത്തിനു ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. 

ഷനകയുടെ പകരക്കാരനായി പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ ചമിക കരുണരത്‌നെയെ ടീമില്‍ ഉള്‍പ്പെടുത്തി. വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസായിരിക്കും ഇനി ടീമിനെ നയിക്കുക. കരുണരത്‌നെയെ പകരക്കാരനാക്കാനുള്ള തീരുമാനത്തിനു ഐസിസി അംഗീകരം നല്‍കി. 

പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിനിടെയാണ് ഷനകയ്ക്ക് പരിക്കേറ്റത്. താരത്തിനു തുടയ്‌ക്കേറ്റ പരിക്കാണ് വിനയായത്. മൂന്നാഴ്ചയില്‍ കൂടുതല്‍ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെയാണ് ക്യാപ്റ്റനു ലോകകപ്പ് നഷ്ടമായത്. 

കഴിഞ്ഞ കുറച്ചു മാസമായി ഷനകം ബാറ്റിങിലും ഫോം ഔട്ടാണ്. കഴിഞ്ഞ 15 ഇന്നിങ്‌സുകളില്‍ ഒരു തവണ മാത്രമാണ് ഷനക 30നു മുകളില്‍ സ്‌കോര്‍ ചെയ്തത്. തിരിച്ചു വരാമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് പരിക്ക് വില്ലനായത്. 

നിലവില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റാണ് ശ്രീലങ്ക നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകളോടാണ് അവര്‍ പരാജയപ്പെട്ടത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അവര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com