1900ത്തിനു ശേഷം ആദ്യം; ക്രിക്കറ്റ് ഒളിംപിക്‌സിന്, സ്‌ക്വാഷിനും അരങ്ങേറ്റം

ടി20 ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ്, ബെയ്സ്ബോള്‍/സോഫ്റ്റ് ബോള്‍ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്സില്‍ എത്തുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

മുംബൈ: 2028ലെ എഡിഷന്‍ മുതല്‍ ഒളിംപിക്‌സില്‍ ക്രിക്കറ്റ് പോരാട്ടവും. ടി20 ക്രിക്കറ്റ് പോരാട്ടം ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അന്തിമ അംഗീകാരം. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്സില്‍ ടി20 ക്രിക്കറ്റും അരങ്ങേറും. ക്രിക്കറ്റടക്കം അഞ്ച് കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനും കമ്മിറ്റി അന്തിമ അംഗീകാരം നല്‍കി. മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്.

ടി20 ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ്, ബെയ്സ്ബോള്‍/സോഫ്റ്റ് ബോള്‍ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്സില്‍ എത്തുന്നത്. അംഗങ്ങളില്‍ അഞ്ച് പേര്‍ ഇക്കാര്യം അംഗീകരിച്ച് വോട്ട് രേഖപ്പെടുത്തി. രണ്ട് അംഗങ്ങള്‍ വോട്ട് ചെയ്തില്ല. ഇതോടെയാണ് മത്സര ഇന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ അന്തിമ അനുമതി ആയത്. 

1900ത്തിനു ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുന്നത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന പുരുഷ, വനിതാ പോരാട്ടങ്ങളായിരിക്കും തുടക്കത്തില്‍. 

ലാക്രോസ് മത്സര ഇനവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലെത്തുന്നത്. 1908ലാണ് അവസാനമായി ഈ മത്സര ഇനം ഒളിംപിക്‌സില്‍ അരങ്ങേറിയത്. മുന്‍പ് രണ്ട് ഘട്ടങ്ങളില്‍ ലാക്രോസ് പോരാട്ടങ്ങള്‍ ഒളിംപിക്‌സിലുണ്ടായിരുന്നു. 

ഫ്‌ളാഗ് ഫുട്‌ബോള്‍ 1932ല്‍ പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മത്സര ഇനമായി ഇതാദ്യമായാണ് ഇടം പിടിക്കുന്നത്. സ്‌ക്വാഷിനും ഒളിംപിക്‌സില്‍ അരങ്ങേറ്റമാണ്. ബ്രെയ്ക്ക് ഡാന്‍സും ഒളിംപിക്‌സിലെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനു അംഗീകാരംന ലഭിച്ചില്ല.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com