ഓസ്‌ട്രേലിയ- ശ്രീലങ്ക പോരിനിടെ മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡ് തകര്‍ന്നു ഗാലറിയില്‍ വീണു; അലറി വിളിച്ചോടി കാണികള്‍ (വീഡിയോ)

ഫ്രെയിം ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡ് കാണികളുടെ ഇരിപ്പിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു
പരസ്യ ബോർഡ് തകർന്നു വീണപ്പോൾ/ പിടിഐ
പരസ്യ ബോർഡ് തകർന്നു വീണപ്പോൾ/ പിടിഐ

ലഖ്‌നൗ: ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ ഏക്‌ന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണത് ആശങ്കയുയര്‍ത്തി. മത്സരത്തിനിടെ ശക്തമായ കാറ്റടിച്ചിരുന്നു. അതിനിടെയാണ് സംഭവം.  

ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ 43ാം ഓവറിനിടെയാണ് സംഭവം. ഫ്രെയിം ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡ് കാണികളുടെ ഇരിപ്പിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ഇളകി വീഴുന്നതും കാണികള്‍ അലറി വിളിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

സംഭവം കണ്ട് ഓസീസ് താരങ്ങളും അമ്പരപ്പോടെ നോക്കുന്നുണ്ട്. പിന്നാലെ അമ്പയര്‍മാര്‍ മത്സരം അല്‍പ്പ നേരത്തേക്ക് നിര്‍ത്തി വച്ചു. മത്സരം കാണാന്‍ കാണികള്‍ കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. 

മത്സരത്തില്‍ ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ശ്രീലങ്കയെ അവര്‍ അഞ്ച് വിക്കറ്റിനു വീഴ്ത്തി. ശ്രീലങ്ക തുടര്‍ച്ചയായി മൂന്നാം മത്സരവും പരാജയപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com