മഴയില്‍ വൈകി പോരാട്ടം; നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യും 

നേരത്തെ കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല
മഴ മേഘങ്ങൾ മൂടി നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ധരംശാല സ്റ്റേഡിയം/ പിടിഐ
മഴ മേഘങ്ങൾ മൂടി നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ധരംശാല സ്റ്റേഡിയം/ പിടിഐ

ധരംശാല: നെതര്‍ലന്‍ഡ്‌സും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് പോരാട്ടം മൂന്ന് മണിക്ക്. രണ്ട് മണിക്ക് തുടങ്ങേണ്ട പോരാട്ടം മഴയെ തുടര്‍ന്നു ഒരു മണിക്കൂര്‍ വൈകി. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യും. 

നേരത്തെ കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മഴ മാറിയെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ അല്‍പ്പ നേരത്തിനു ശേഷമാണ് ടോസ് ഇട്ടത്. 

ടബരിസ് ഷംസിക്ക് പകരം ദക്ഷിണാഫ്രിക്ക ജെറാള്‍ഡ് കോറ്റ്‌സിക്ക് അവസരം നല്‍കി. തുടരെ രണ്ട് വിജയങ്ങളുമായി ദക്ഷിണാഫ്രിക്ക നില്‍ക്കുന്നു. നെതര്‍ലന്‍ഡ്‌സ് രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com