ഇനി പോരാട്ടം രോഹിതിനോട്! വാര്‍ണര്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം

രണ്ട് തുടര്‍ സെഞ്ച്വറികള്‍ക്കു പിന്നാലെ ലോകകപ്പിലെ റെക്കോര്‍ഡ് പട്ടികയില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം വാര്‍ണര്‍ തന്റെ പേര് എഴുതി ചേര്‍ത്തു.
വാർണറുടെ സെഞ്ച്വറി ആഘോഷം/ പിടിഐ
വാർണറുടെ സെഞ്ച്വറി ആഘോഷം/ പിടിഐ

ന്യൂഡല്‍ഹി: വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തന്റെ ബാറ്റിങ് ആധിപത്യത്തിനു അടിവരയിടുന്ന ഫോമാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തെടുക്കുന്നത്. പാകിസ്ഥാനെതിരേയും പിന്നാലെ നെതര്‍ലന്‍ഡ്‌സിനെതിരെയും വാര്‍ണര്‍ തുടര്‍ സെഞ്ച്വറികള്‍ നേടി. 

രണ്ട് തുടര്‍ സെഞ്ച്വറികള്‍ക്കു പിന്നാലെ ലോകകപ്പിലെ റെക്കോര്‍ഡ് പട്ടികയില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം വാര്‍ണര്‍ തന്റെ പേര് എഴുതി ചേര്‍ത്തു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ വാര്‍ണര്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

ഇന്നലെ ലോകകപ്പിലെ ആറാം സെഞ്ച്വറിയാണ് താരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. ഇതോടെ സച്ചിന്റെ ലോകകപ്പ് സെഞ്ച്വറി നേട്ടത്തിനൊപ്പം വാര്‍ണര്‍ എത്തി. നിലവില്‍ ഏഴ് സെഞ്ച്വറികളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍. റെക്കോര്‍ഡ് കൈവശം വയ്ക്കുന്നതിനു ഇരുവരും തമ്മിലുള്ള പോരാട്ടത്തിനും കളമൊരുങ്ങി. 

23 ഇന്നിങ്‌സുകള്‍ കളിച്ചാണ് വാര്‍ണര്‍ നേട്ടത്തിലെത്തിയത്. രോഹിത് 22 ഇന്നിങ്‌സുകളില്‍ നിന്നു ഏഴ് സെഞ്ച്വറികള്‍ കുറിച്ചു. സച്ചിന്‍ 44 ഇന്നിങ്‌സുകള്‍ കളിച്ചാണ് ആറ് ശതകങ്ങള്‍ നേടിയത്. അഞ്ച് സെഞ്ച്വറികളുമായി കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com