ഓപ്പണര്‍മാരെ വീഴ്ത്തി ജെന്‍സന്റെ ഇരട്ട പ്രഹരം; പാകിസ്ഥാനു രണ്ട് വിക്കറ്റുകള്‍ നഷ്ടം

അബ്ദുല്ല ഷഫീഖ് ഒന്‍പത് റണ്‍സും ഇമാം ഉള്‍ ഹഖ് 12 റണ്‍സിലും കൂടാരം കയറി
babar
babar
Updated on: 
1 min read

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി. അബ്ദുല്ല ഷഫീഖ് ഒന്‍പത് റണ്‍സും ഇമാം ഉള്‍ ഹഖ് 12 റണ്‍സിലും കൂടാരം കയറി. മാര്‍ക്കോ ജന്‍സനാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്. 

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. നിലവില്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസം, 19 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് ക്രീസില്‍. 

പനിയെ തുടര്‍ന്നു ഹസന്‍ അലി പാക് ടീമില്‍ ഇല്ല. മുഹമ്മദ് വസിം ആണ് പകരക്കാരന്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സൂപ്പര്‍ പേസര്‍ കഗിസോ റബാഡ കളിക്കുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER