എംഎല്‍എസിലെ മികച്ച പുതുമുഖ താരം; ഫൈനല്‍ പുരസ്‌കാര പട്ടികയില്‍ മെസി

അറ്റ്‌ലാന്റ യുനൈറ്റഡിന്റെ ഗ്രീക്ക് മുന്നേറ്റ താരം ജിയോഗോസ് ജിയാകൂമാക്കിസ്, സെന്റ് ലൂയീസ് സിറ്റിയുടെ ജര്‍മന്‍ മധ്യനിര താരം എഡ്വേര്‍ഡ് ലോവന്‍ എന്നിവരാണ് മെസിയുടെ എതിരാളികള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറിലെ മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസി. മികച്ച മൂന്ന് താരങ്ങളുടെ ഫൈനല്‍ പട്ടികയിലാണ് ഇന്റര്‍ മയാമി നായകന്‍ കൂടിയായ അര്‍ജന്റീന ഇതിഹാസ താരം ഇടം പിടിച്ചത്. 

അറ്റ്‌ലാന്റ യുനൈറ്റഡിന്റെ ഗ്രീക്ക് മുന്നേറ്റ താരം ജിയോഗോസ് ജിയാകൂമാക്കിസ്, സെന്റ് ലൂയീസ് സിറ്റിയുടെ ജര്‍മന്‍ മധ്യനിര താരം എഡ്വേര്‍ഡ് ലോവന്‍ എന്നിവരാണ് അവാര്‍ഡ് പട്ടികയിലെ മെസിയുടെ എതിരാളികള്‍. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്നാണ് മെസി എംഎല്‍എസ് ടീം മയാമിയിലേക്ക് എത്തിയത്. 

ടീമിനായി ആറ് മത്സരങ്ങളാണ് സീസണില്‍ മെസി കളിച്ചത്. ടീമിലെത്തിയതിനു പിന്നാലെ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിക്കാനും മെസിക്ക് സാധിച്ചു. ലീഗ്‌സ് കപ്പ് കിരീടമാണ് മയാമി ചരിത്രത്തിലാദ്യമായി അവരുടെ ഷോക്കേസിലെത്തിച്ചത്. 

മെസി ടീമിലെത്തുമ്പോള്‍ എംഎല്‍എസില്‍ തുടര്‍ച്ചായായി 11 മത്സരങ്ങള്‍ തോറ്റ് നില്‍ക്കുകയായിരുന്നു മയാമി. മെസി ടീമിനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ടീം വിജയിച്ചു കയറുകയും തുട
ര്‍ പരാജയത്തിനു വിരാമമിടുകയും ചെയ്തു. 

ഇടയ്ക്കു വന്ന പരിക്ക് മെസിയേയും ടീമിനേയും ബാധിച്ചു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായത് മയാമിക്ക് തിരിച്ചടിയായി. മികച്ച സ്ഥാനം ലഭിക്കാതെ അവര്‍ പ്ലേ ഓഫ് പോരാട്ടത്തിനും പുറത്താണ് നിലവില്‍. എങ്കിലും മെസിയുടെ വരവ് ടീമിന്റെ പ്രകടത്തില്‍ അടിമുടി മാറ്റം വരുത്തി എന്നത് എടുത്തു പറയേണ്ടതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com