റൗഫിനെ കെട്ടിപ്പിടിച്ച് കോഹ്‌ലി; ബാബറുമായി സംസാരിച്ച് രോഹിത്; സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് താരങ്ങൾ (വീഡിയോ)
By സമകാലിക മലയാളം ഡെസ്ക് | Published: 02nd September 2023 01:12 PM |
Last Updated: 02nd September 2023 01:12 PM | A+A A- |

വീഡിയോ ദൃശ്യം
കൊളംബോ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പോരാട്ടം നടക്കാനിരിക്കെ പരസ്പരം സൗഹൃദം പങ്കിട്ട് ഇന്ത്യയുടേയും പാകിസ്ഥാന്റേയും താരങ്ങൾ. ഇന്ന് മൂന്ന് മണി മുതലാണ് ഹൈ വോൾട്ടേജ് പോരാട്ടം. ഇന്നലെ വൈകീട്ട് ഇരു ടീമുകളും ഒരുമിച്ചാണ് പരീശീലനത്തിനു ഇറങ്ങിയത്.
വിരാട് കോഹ്‌ലി, ഹാരിസ് റൗഫ്, ഷഹീൻ ഷാ അഫ്രീദി, ഷതബ് ഖാൻ എന്നിവരുമായി ഏറെ നേരം സൗഹൃദം പങ്കിട്ടു. റൗഫ്- മുഹമ്മദ് സിറാജ്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക് നായകൻ ബാബർ അസം, ഇമാം ഉൾ ഹഖ് എന്നിവരുമായും സൗഹൃദം പങ്കിട്ടു. ഇതിന്റെ വീഡിയോ പാക് ക്രിക്കറ്റ് അവരുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിൽ പങ്കിട്ടു.
Pakistan and India players meet up ahead of Saturday's #PAKvIND match in Kandy #AsiaCup2023 pic.twitter.com/iP94wjsX6G
— Pakistan Cricket (@TheRealPCB) September 1, 2023
ഗ്രൗണ്ടിൽ കോഹ്‌ലിക്ക് അരികിലേക്ക് എത്തിയ റൗഫിനെ സൂപ്പർ ബാറ്റർ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. നെറ്റ്സിൽ ബാറ്റിങ് പരിശീലനത്തിനിടെയായിരുന്നു ബാബർ, രോഹിത്, ഇമാം എന്നിവർ സംസാരിച്ചത്. പരിശീലന ശേഷം ഗാലറിയിൽ വച്ചാണ് കോഹ്‌ലി, ഷതബ്, ഷഹീൻ എന്നിവരുടെ സൗഹൃദ സംഭാഷണം. ഗ്രൗണ്ടിൽ വച്ച് റൗഫും സിറാജും തമ്മിലും സൗഹൃദം പങ്കിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ