പാക് പേസ് ത്രയത്തെ എങ്ങനെ നേരിടും? തന്ത്രം വെളിപ്പെടുത്തി രോഹിത്

പാകിസ്ഥാന്റെ മാരക ബൗളിങ് നിരയെ എങ്ങനെ നേരിടുമെന്നു വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ക്യാപ്റ്റൻ രോ​​ഹിത് ശർമയും കോച്ച് ദ്രാവിഡും പരിശീലനത്തിനിടെ/ പിടിഐ
ക്യാപ്റ്റൻ രോ​​ഹിത് ശർമയും കോച്ച് ദ്രാവിഡും പരിശീലനത്തിനിടെ/ പിടിഐ

കൊളംബോ: ഇന്ത്യന്‍ ബാറ്റര്‍മാരും പാകിസ്ഥാന്‍ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും ഏഷ്യ കപ്പിലെന്നു നേരത്തെ തന്നെ ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ മാരക ബൗളിങ് നിരയെ എങ്ങനെ നേരിടുമെന്നു വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്ററിനു മുന്നോടിയായാണ് നായകന്‍ ടീമിന്റെ പദ്ധതികള്‍ സംബന്ധിച്ചുള്ള പ്രതീക്ഷകള്‍ പങ്കിട്ടത്. 

ഇന്ത്യന്‍ ബാറ്റര്‍മാരുടെ പരിചയ സമ്പത്തിലാണ് ക്യാപ്റ്റന്‍ വിശ്വസിക്കുന്നത്. പാക് ബൗളിങിനെതിരായ പ്രത്യാക്രമണത്തില്‍ ഈ പരിചയ സമ്പത്തായിരിക്കും പരിചയെന്നും അദ്ദേഹം പറയുന്നു. 

'നെറ്റ്‌സില്‍ ഷഹീന്‍ ഷാ അഫ്രീദിയോ, നസീം ഷായോ, ഹാരിസ് റൗഫോ അല്ല ഞങ്ങള്‍ക്ക് പന്തെറിയുന്നത്. ഇന്ത്യക്കായി കളിക്കുന്നതും ഉന്നത നിലവാരമുള്ള ബൗളര്‍മാരാണ്. അവരെ വച്ചാണ് പരിശീലിക്കുന്നത്. വലിയ പരിചയ സമ്പത്തുള്ള ബാറ്റിങ് നിരയുടെ കരുത്തുപയോഗിച്ച് പാക് ബൗളിങിനെതിരെ പ്രത്യാക്രമണം നടത്തും'- രോഹിത് വ്യക്തമാക്കി.

രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങി എണ്ണം പറഞ്ഞ ബാറ്റിങ് പ്രതിഭകളുടെ കരുത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. മറുഭാഗത്ത് ഷഹീന്‍ ഷാ അഫ്രീദി, നസീം ഷ, ഹാരിസ് റൗഫ് എന്നിവരാണ് പാക് ബൗളിങിന്റെ നിര്‍ണായക കരുത്ത്. ഇവര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാണ് ഇന്നത്തെ ത്രില്ലറിനെ ആവേശകരമാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com