ഇന്ത്യൻ ടീം പരിശീലനത്തിൽ/ ട്വിറ്റർ
ഇന്ത്യൻ ടീം പരിശീലനത്തിൽ/ ട്വിറ്റർ

ലക്ഷ്യം ഫൈനല്‍; കിങ്‌സ് കപ്പ് സെമിയില്‍ ഇന്ത്യ ഇറാഖിനെതിരെ, സുനില്‍ ഛേത്രി ഇല്ല

നായകനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്

ബാങ്കോക്ക്: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയില്‍ ഇന്ത്യ ഇന്ന് ഇറാഖിനെ നേരിടും. തായ്‌ലന്‍ഡിലെ ചിയാങ് മായ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് പോരാട്ടം. ഇന്ത്യയേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ള ടീമാണ് ഇറഖ്. ഇന്ത്യ 99ല്‍ നില്‍ക്കുമ്പോള്‍ ഇറാഖ് 70ാം റാങ്കിലാണ്. 

നായകനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം കളത്തിലെത്തുന്നത്. 

രണ്ടാം സെമിയില്‍ ആതിഥേയ രാജ്യമായ തായ്‌ലന്‍ഡ്- ലബനനുമായി ഏറ്റുമുട്ടും. രണ്ട് സെമിയിലും തോല്‍ക്കുന്ന ടീമുകള്‍ വെങ്കല മെഡലിനായി ഏറ്റുമുട്ടും. 

ഇറാഖിനോട് ആറ് തവണ ഏറ്റുമുട്ടിയ ഇന്ത്യ നാല് കളികള്‍ തോറ്റു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 13 വര്‍ഷം മുന്‍പാണ് ഇന്ത്യയും ഇറാഖുമായി അവസാനം നേര്‍ക്കുനേര്‍ വന്നത്. അന്ന് 0-2നു പരാജയപ്പെട്ടു. പരിശീലകന്‍ സ്റ്റിമാചിനെ സംബന്ധിച്ച് ഇറാഖിനെതിരായ പോരാട്ടം വലിയ വെല്ലുവിളിയാണ്. 

ഇന്ത്യയുടെ സമീപ കാലത്തെ രണ്ട് കിരീട വിജയങ്ങളില്‍ നിര്‍ണായകമായത് ഛേത്രിയുടെ മികവായിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പിലെ കിരീട നേട്ടങ്ങളിലായിരുന്നു താരത്തിന്റെ കൈയൊപ്പ്. മകന്‍ പിറന്നതിനാല്‍ നായകന്‍ കുടുംബത്തിനൊപ്പമാണ്. അതിനാലാണ് ടീമില്‍ നിന്നു ഒഴിവായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com