അർധ സെഞ്ച്വറിയുമായി രോഹിതും ​ഗില്ലും; മിന്നും തുടക്കമിട്ട് ഇന്ത്യ

ഗില്‍ 37 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. താരം പത്ത് ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. രോഹിത് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സുമായും ബാറ്റിങ് തുടരുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. 14 ഓവര്‍ മത്സരം പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 113 റണ്‍സെന്ന നിലയില്‍. ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ​ഗില്ലും അർധ സെ‍ഞ്ച്വറി നേടി.

രോഹിത് ആറ് ഫോറും നാല് സിക്സും സഹിതം 55 റൺസും ​ഗിൽ പത്ത് ഫോറുകൾ സഹിതം 53 റൺസും നേടി. ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. പാക് പേസ് ത്രയമായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യത്തെ കരുതലോടെയാണ് ഇരുവരും നേരിട്ടത്. 

രോഹിത് തുടക്കത്തില്‍ പ്രതിരോധം തീര്‍ത്ത് പിന്നീട് മികവിലേക്ക് ഗിയര്‍ മാറ്റി. ഗില്‍ തുടക്കം മുതല്‍ കടന്നാക്രമിച്ചു. 

ഇന്ത്യ ശ്രേയസ് അയ്യരേയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. കെഎല്‍ രാഹുല്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ സ്ഥാനം നിലനിര്‍ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com