ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാകിസ്ഥാനെ പിന്തള്ളി ഓസ്‌ട്രേലിയ; ഏകദിനത്തില്‍ ഒന്നാം റാങ്ക്

121 റേറ്റിങ് പോയിന്റുമായാണ് ഓസ്‌ട്രേലിയ കുതിച്ചത്. പാകിസ്ഥാന് 120 പോയിന്റുകള്‍. 114 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്
Published on

ദുബൈ: ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഓസ്‌ട്രേലിയക്ക് വലിയ ആത്മവിശ്വസമായി ഐസിസി ഏകദിന റാങ്കിങ്. പാകിസ്ഥാനെ പിന്തള്ളി ഓസീസ് ഒന്നാം റാങ്ക് തിരികെ പിടിച്ചു. ഐസിസിയുടെ ഏറ്റവും പുതിയ പട്ടികയിലാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്. 

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നേടിയാണ് ഓസീസ് കുതിപ്പ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു വിജയിച്ചാണ് അവര്‍ പരമ്പര നേടിയത്. പിന്നാലെയാണ് റാങ്കിങ് മുന്നേറ്റം. 

121 റേറ്റിങ് പോയിന്റുമായാണ് ഓസ്‌ട്രേലിയ കുതിച്ചത്. പാകിസ്ഥാന് 120 പോയിന്റുകള്‍. 114 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയാണ് ഒന്നാം റാങ്കില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com