നയിക്കാന്‍ വില്യംസന്‍, ലോകകപ്പ് ടീം പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്; താരങ്ങളെ പരിചയപ്പെടുത്തി കുടുംബാംഗങ്ങള്‍ (വീഡിയോ)

ഭാര്യ, ജീവിത പങ്കാളി, മാതാപിതാക്കള്‍, മക്കള്‍ എന്നിവരടക്കമുള്ള ബന്ധുക്കളാണ് ഓരോ താരത്തേയും പരിചയപ്പെടുത്തുന്നത്
കിവി ലോകകപ്പ് ടീം
കിവി ലോകകപ്പ് ടീം

വെല്ലിങ്ടന്‍: ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് ദീര്‍ഘ നാളായി ക്രിക്കറ്റ് കളത്തിനു പുറത്തുള്ള കെയ്ന്‍ വില്യംസന്‍ ടീമില്‍ തിരിച്ചെത്തി. അദ്ദേഹം ഈ ആഴ്ച തന്നെ ടീം ക്യാമ്പിലെത്തും. വില്യംസന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. 

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സമീപ കാലത്തു മികച്ച പ്രകടനം നടത്തിയ മാര്‍ക് ചാപ്മാന്‍ ടീമിലെ സ്ഥാനം ഉറപ്പാക്കി. സ്പിന്‍ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം താരം 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 

അതേസമയം ഫിന്‍ അല്ലന്‍, ടിം സിഫേര്‍ട് എന്നീ യുവ താരങ്ങളെ പരിഗണിച്ചില്ല. ടീമിന്റെ വൈസ് ക്യാപ്റ്റനും ഏക വിക്കറ്റ് കീപ്പറും ടോം ലാതമാണ്. ലോക്കി ഫെര്‍ഗൂസന്‍, ജമ്മി നീഷം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവരും ടീമിലുണ്ട്. 

വില്യംസന്‍, സൗത്തി എന്നിവരുടെ നാലാം ലോകകപ്പാണിത്. മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, വില്‍ യങ് എന്നിവര്‍ കന്നി ലോകകപ്പിനാണ് എത്തുന്നത്. 

ടീം അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഹൃദ്യമായ ഒരു വീഡിയോയും ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ ടീം പ്രഖ്യാപനത്തിനു പിന്നാലെ പുറത്തുവിട്ടു. ടീമിലെ 15 അംഗങ്ങളേയും ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത് അവരുടെ കുടുബാംഗങ്ങളാണ് എന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. 

ഭാര്യ, ജീവിത പങ്കാളി, മാതാപിതാക്കള്‍, മക്കള്‍ എന്നിവരടക്കമുള്ള ബന്ധുക്കളാണ് ഓരോ താരത്തേയും പരിചയപ്പെടുത്തുന്നത്. താരങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ബന്ധുക്കളുടെ മുഖത്തെ അഭിമാനവും സന്തോഷവും ആരാധകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നതും വീഡിയോയെ ശ്രദ്ധേമാക്കുന്നു. 

ന്യൂസിലന്‍ഡ് ലോകകപ്പ് ടീം: കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ടോം ലാതം, ഡാരില്‍ മിചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, വില്‍ യങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com