പാകിസ്ഥാനെ പിന്തള്ളി; ഏകദിന റാങ്കിങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഏഷ്യാ കപ്പിന്റെ ഫൈനലിലെത്താനാകാതെ പുറത്തായ പാകിസ്ഥാനു റാങ്കിങിലെ സ്ഥാന നഷ്ടം ഇരട്ട പ്രഹരമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബൈ: ഐസിസി ഏകദിന റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി ഇന്ത്യ. ചിരവൈരികളായ പാകിസ്ഥാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനം പിടിച്ചത്. 

ഏഷ്യാ കപ്പിന്റെ ഫൈനലിലെത്താനാകാതെ പുറത്തായ പാകിസ്ഥാനു റാങ്കിങിലെ സ്ഥാന നഷ്ടം ഇരട്ട പ്രഹരമായി. ഒന്നാം റാങ്കുകാരായാണ് പാക് പട ഏഷ്യാ കപ്പിന് ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുമ്പോള്‍ അവര്‍ മൂന്നാം റാങ്കിലേക്ക് വീണു. 

116 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ രണ്ടാം റാങ്കിലെത്തിയത്. പാകിസ്ഥാന് 115 പോയിന്റുകള്‍. 118 പോയിന്റുകളുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്. 

ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ റാങ്കിങ് മുന്നേറ്റം ഇന്ത്യക്ക് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നല്‍കുന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കി കിരീടം നേടിയാല്‍ റാങ്കിങിലും അതു പ്രതിഫലിക്കും. ഒരു പക്ഷേ ലോക ഒന്നാം നമ്പര്‍ ടീമായി ഇന്ത്യക്ക് ലോകകപ്പിനിറങ്ങാനും കഴിഞ്ഞേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com