ഏഷ്യന്‍ ചാമ്പ്യന്‍മാരായി ലോകകപ്പിന് ഒരുങ്ങാൻ ഇന്ത്യ; കിരീടം നിലനിര്‍ത്താന്‍ ലങ്ക

By സമകാലിക മലയാളം ഡെസ്ക്       |   Published: 17th September 2023 10:46 AM  |  

Last Updated: 17th September 2023 10:46 AM  |   A+A-   |  

india

ഫോട്ടോ: ട്വിറ്റർ

 

കൊളംബോ: ഏഷ്യന്‍ ചാമ്പ്യന്‍മാരായി സ്വന്തം മണ്ണിലെ ലോകകപ്പില്‍ കത്തുന്ന ആത്മവിശ്വാസത്തോടെ ഇറങ്ങുക. ഇന്ത്യയുടെ ലക്ഷ്യം വളരെ ലളിതമാണ്. ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ കലാശപ്പോരിലെ എതിരാളികള്‍. 

2018ലെ ഏഷ്യാ കപ്പ് വിജയത്തിനു ശേഷം ഇന്ത്യക്കൊരു മേജര്‍ കിരീടമില്ല. മറുഭാഗത്ത് എഷ്യാ കപ്പ് ഫൈനലിനു ഇറങ്ങുന്ന ശ്രീലങ്ക ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നു പ്രതീക്ഷ നല്‍കുന്ന സംഘമാണ്. 

രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തുന്നത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ലങ്ക വീണത്. പാകിസ്ഥാനോടും സമാന രീതിയില്‍ പോരടിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ഇന്ത്യ അവസാനം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റാണ് എത്തുന്നത്. 

അക്ഷര്‍ പട്ടേല്‍ പരിക്കേറ്റ് പുറത്തായതോടെ വാഷിങ്ടന്‍ സുന്ദറിനെ പകരക്കാരനായി എത്തിച്ചിരുന്നു. ബംഗ്ലാദേശിനോടു പരാജയപ്പെട്ട മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശാര്‍ദുല്‍ ഠാക്കൂറും നില്‍ക്കുന്നു. എട്ടാം നമ്പറില്‍ ഇവരില്‍ ഒരാളായിരിക്കും ഇറങ്ങുക ബാറ്റിങിന്. 

ബംഗ്ലാദേശിനോടു തോറ്റ മത്സരത്തില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കോഹ്‌ലി അടക്കമുള്ളവര്‍ ഇന്നു കളിക്കാനിറങ്ങും. 

മറുഭാഗത്ത് ലങ്കന്‍ ബാറ്റിങ് നിരയും ഫോമിലാണ്. അവരുടെ മധ്യനിരയും വാലറ്റവും ഫോമിലാണ്. മുന്‍നിര ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്താത്തത് മാത്രമാണ് ആശങ്ക. പ്രധാന ബൗളര്‍മാര്‍ പരിക്കേറ്റ് പുറത്തായിട്ടും ഉള്ള വിഭവങ്ങളെ അവര്‍ സമര്‍ഥമായി ഉപയോഗിച്ചാണ് കലാശപ്പോരിനെത്തുന്നത്. ഒരു ത്രില്ലര്‍ രാത്രിയാണ് ക്രിക്കറ്റ് ആരാധകര്‍ കൊളംബോയില്‍ പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അക്ഷര്‍ പട്ടേലിനു പരിക്ക്? പകരം വാഷിങ്ടന്‍ സുന്ദര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ