250 ഏകദിനങ്ങൾ; ഹിറ്റ്മാന്‍ ഇതിഹാസ പട്ടികയില്‍

By സമകാലിക മലയാളം ഡെസ്ക്       |   Published: 17th September 2023 03:05 PM  |  

Last Updated: 17th September 2023 03:05 PM  |   A+A-   |  

rohit

ഫോട്ടോ: ട്വിറ്റർ

 

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ കളിക്കാനിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു നാഴികക്കല്ല് പിന്നിട്ടു. ഏകദിനത്തില്‍ ഇന്ത്യക്കായി 250ാം ഏകദിനം കളിക്കാനാണ് രോഹിത് കളത്തിലിറങ്ങിയത്. 

ഇതോടെ ഹിറ്റ്മാന്‍ ഇതിഹാസ പട്ടികയിലേക്കും കയറി. 250 അതിനു മുകളിലും ഏകദിനം കളിക്കുന്ന ഒന്‍പതാം ഇന്ത്യന്‍ താരമായും നായകന്‍ മാറി. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, വിരാട് കോഹ്‌ലി, അനില്‍ കുംബ്ലെ എന്നിവരാണ് നേരത്തെ 250ഉം അതില്‍ കൂടുതലും ഏകദിനം കളിച്ചവര്‍. 

249 കളിയില്‍ നിന്നു 10,037 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്ത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും താരത്തിന്റെ പേരില്‍ തന്നെ. 

ശ്രീലങ്കക്കെതിരെ 2014ല്‍ രോഹിത് നേടിയ 264 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു താരവും ഹിറ്റ്മാന്‍ തന്നെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

ടോസ് ലങ്കയ്ക്ക്, ബാറ്റിങ്; അക്ഷറിനു പകരം വാഷിങ്ടന്‍ സുന്ദര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ