പരിക്കിന്റെ ആശങ്കകള്‍; ഇന്ത്യക്കെതിരെ ആരോണ്‍ ഹാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയ

സീന്‍ അബോട്ട്, നതാന്‍ എല്ലിസ് എന്നിവര്‍ക്ക് പരിക്കിന്റെ വേവലാതികള്‍ നില്‍ക്കുന്നുണ്ട്. നിലവില്‍ ടീമിലുള്ള ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനും പരിക്കുണ്ട്. താരത്തിന്റെ ടീമിലെ സാന്നിധ്യം സംശയത്തിന്റെ നിഴലിലുമാണ
ആരോണ്‍ ഹാര്‍ഡി/ ട്വിറ്റർ
ആരോണ്‍ ഹാര്‍ഡി/ ട്വിറ്റർ

സിഡ്‌നി: ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ആരോണ്‍ ഹാര്‍ഡിയെ ഉള്‍പ്പെടുത്തി. ഇഞ്ച്വറി ബേക്ക അപ്പായാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ടീമിലെ ഏതെങ്കിലും അംഗത്തിനു പരിക്കേറ്റാല്‍ പകരക്കാരനായി താരത്തെ പരിഗണിക്കും. 

സീന്‍ അബോട്ട്, നതാന്‍ എല്ലിസ് എന്നിവര്‍ക്ക് പരിക്കിന്റെ വേവലാതികള്‍ നില്‍ക്കുന്നുണ്ട്. നിലവില്‍ ടീമിലുള്ള ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനും പരിക്കുണ്ട്. താരത്തിന്റെ ടീമിലെ സാന്നിധ്യം സംശയത്തിന്റെ നിഴലിലുമാണ്. 

മാത്യു ഷോര്‍ട്ടിനെ അധിക ബാറ്ററായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെയാണ് ഇപ്പോള്‍ ഹാര്‍ഡിയേയും ടീമിലെത്തിച്ചത്. 

ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയോടു അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര അടിയറ വച്ചാണ് ഓസ്‌ട്രേലിയ വരുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വമ്പന്‍ തോല്‍വി വഴങ്ങിയത് അവര്‍ക്ക് വന്‍ തലവേദനയായി നില്‍ക്കുന്നു. ഇന്ത്യയാകട്ടെ ശ്രീലങ്കയെ നിലം തൊടീക്കാതെ പറത്തി ഏഷ്യ കപ്പ് നേടിയാണ് നില്‍ക്കുന്നത്. 

ഈ മാസം 22 മുതല്‍ 27 വരെയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര. ഈ മാസം ഒന്‍പതിനാണ് ഹാര്‍ഡി ഓസ്‌ട്രേലിയന്‍ ഏകദിന ടീമില്‍ അരങ്ങേറിയത്. 

പരിക്കു മാറി പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. നാല് പേരും പരിക്കിനെ തുടര്‍ന്നു ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നു വിട്ടുനിന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com