മെസിക്ക് ശാരീരിക അസ്വസ്ഥത, കളിക്കിടെ മടക്കിവിളിച്ചു;  മയാമിക്ക് സൂപ്പര്‍ വിജയം

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2023 10:09 AM  |  

Last Updated: 21st September 2023 10:09 AM  |   A+A-   |  

inter_miami

മയാമിയുടെ വിജയം ആഘോഷിക്കുന്ന താരങ്ങള്‍/ ട്വിറ്റര്‍

 

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസി തിരിച്ചുവന്ന മത്സരത്തില്‍ വമ്പന്‍ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി ഇന്റര്‍ മയാമി. എതിരില്ലാത്ത നാല് ഗോളിന് ടോറന്റോ എഫ് സിയെ പരാജയപ്പെടുത്തി. മെസിയുടെ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ടെയ്ലര്‍ ഇന്റര്‍ മയാമിക്കായി ഇരട്ടഗോള്‍ നേടി. 

ഫക്കുണ്ടോ ഫരിയാസ്, ബെഞ്ചമിന്‍ ക്രമേഷി എന്നിവരാണ് മയാമിക്കായി ഗോള്‍ വലകുലുക്കി. ഈ വിജയത്തോടെ  ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും മയാമിക്കായി. അതേസമയം, വമ്പന്‍ ജയം നേടിയെങ്കിലും മത്സരത്തില്‍ 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും രണ്ട് മിനിറ്റിന് ശേഷം മെസിയും ശാരിരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോച്ച് മടക്കി വിളിച്ചു. 

ഇരുവരുടെയും പരിക്ക് നിസാരമാണെന്നും പേശിവലിവ് മാത്രമാണ് അനുഭവപ്പെട്ടതെന്നും ക്ലബ്ബ് പിന്നീട് അറിയിച്ചു. അടുത്ത ബുധനാഴ്ച യുഎസ് ഓപ്പണ്‍ കപ്പ് ഫൈനല്‍ കളിക്കാനുള്ളതിനാല്‍ ഇരുവരുടെയും പരിക്ക് ഇന്റര്‍ മയാമിക്ക് കനത്ത തിരിച്ചടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാന്ത്രിക പ്രകടനം സിറാജിനെ ബൗളിങ്ങില്‍ ഒന്നാമതെത്തിച്ചു; ബാറ്റിങ്ങില്‍ ബാബര്‍ അസമിനരികെ ശുഭ്മാന്‍ ഗില്‍​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ