100 വിജയങ്ങൾ! ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരം; നേട്ടം സ്വന്തമാക്കി തോമസ് മുള്ളര്‍

റയല്‍ മാഡ്രിഡ് ഇതിഹാസങ്ങളായ ഇകര്‍ കാസിയസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ രണ്ട് പേര്‍
തോമസ് മുള്ളര്‍/ ട്വിറ്റർ
തോമസ് മുള്ളര്‍/ ട്വിറ്റർ
Updated on
1 min read

മ്യൂണിക്ക്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പോരാട്ടം തകര്‍പ്പന്‍ ജയത്തിലൂടെ ആഘോഷിച്ച് ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. വിജയത്തിനൊപ്പം വെറ്ററന്‍ താരവും ജര്‍മന്‍ ഇതിഹാസവുമായ തോമസ് മുള്ളര്‍ ഒരു അപൂര്‍വ നേട്ടവും തന്റെ പേരിനൊപ്പം ചേര്‍ത്തു. 

ചാമ്പ്യന്‍സ് ലീഗില്‍ 100 വിജയങ്ങള്‍ നേടുന്ന താരമെന്ന നേട്ടമാണ് മുള്ളര്‍ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡ് ഇതിഹാസങ്ങളായ ഇകര്‍ കാസിയസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ രണ്ട് പേര്‍. 115 ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളാണ് റൊണാള്‍ഡോയ്ക്കുള്ളത്. കാസിയസിനു 101 വിജയങ്ങളും. 

ചാമ്പ്യന്‍സ് ലീഗില്‍ 100 വിജയങ്ങളെന്ന അപൂര്‍വ നേട്ടം തൊടുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരമായും മുള്ളര്‍ മാറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പോരാട്ടത്തില്‍ പകരക്കാരനായാണ് താരം കളത്തിലെത്തിയത്. പിന്നാലെ 4-3നു ബയേണ്‍ മത്സരം ജയിച്ചതോടെ റെക്കോര്‍ഡ് ബുക്കിലും വെറ്ററന്‍ താരം ഇടംപിടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com