നിർണായക താരം പുറത്ത്, വെറ്ററന്‍ പേസര്‍ ഹസന്‍ അലിക്ക് ഇടം; ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2023 03:27 PM  |  

Last Updated: 22nd September 2023 03:27 PM  |   A+A-   |  

pak_team

ഫോട്ടോ: ട്വിറ്റർ

 

കറാച്ചി: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ് ത്രയത്തിലെ നിര്‍ണായക ശക്തിയായ യുവ താരം നസീം ഷാ ഇല്ലാതെയാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. ഏഷ്യ കപ്പ് പോരാട്ടത്തിനിടെ താരത്തിനു പരിക്കേറ്റിരുന്നു. ഇതോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. 

വെറ്ററന്‍ പേസര്‍ ഹസന്‍ അലി ടീമില്‍ തിരിച്ചെത്തി. ബാബര്‍ അസം നായകനും ഷദബ് ഖാന്‍ വൈസ് ക്യാപ്റ്റനുമാണ്. 

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനിടെയാണ് നസീം ഷായ്ക്ക് ഷോള്‍ഡറിനു പരിക്കേറ്റത്. അദ്ദേഹത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. ഇതോടെയാണ് ലോകകപ്പ് നഷ്ടമായത്. നസീമിനൊപ്പം ഹാരിസ് റൗഫിനും പരിക്കേറ്റിരുന്നു. എങ്കിലും ലോകകപ്പ് ആകുമ്പോഴേക്കും താരം പൂര്‍ണ ഫിറ്റാകുമെന്നു പാക് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. 

15 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ടീമിലെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം ഉള്‍പ്പെടുത്താനായി മൂന്ന് താരങ്ങളെ ട്രാവലിങ് റിസര്‍വ് താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസ്, മിസ്ട്രി സ്പിന്നര്‍ അബ്രര്‍ അഹമ്മദ്, ഫാസ്റ്റ് ബൗളര്‍ സമാന്‍ ഖാന്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍. 

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദബ് ഖാന്‍, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമദ്, ആഘ സല്‍മാന്‍, സൗദ് ഷക്കീല്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഉസ്മാന്‍ മിര്‍, മുഹമ്മദ് വസിം ജൂനിയര്‍. 

ട്രാവലിങ് റിസര്‍വ് താരങ്ങള്‍: മുഹമ്മദ് ഹാരിസ്, അബ്രര്‍ അഹമ്മദ്, സമാന്‍ ഖാന്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏഷ്യന്‍ ഗെയിംസില്‍ അരുണാചല്‍ കായിക താരങ്ങള്‍ക്ക് വിലക്ക്; അനുരാഗ് ഠാക്കൂറിന്റെ ചൈനിസ് സന്ദര്‍ശനം റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ