ഏഷ്യന്‍ ഗെയിംസ്; മ്യാന്‍മറുമായി സമനില; പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2023 09:27 PM |
Last Updated: 24th September 2023 09:27 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വീര്‍ട്ടറില്‍. മ്യാന്‍മറിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെയാണ് ഇന്ത്യയുടെ മുന്നേറ്റം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ നോക്കൗട്ടിലേക്ക് കടക്കുന്നത്. അവസാന 16ല്‍ കരുത്തരായ സൗദി ആറേബ്യയാണ് എതിരാളികള്‍.
ആദ്യ മത്സരത്തില്‍ ഇന്ത്യ 1-5ന്റെ ദയനീയ തോല്‍വി ചൈനയോടു നേരിട്ടിരുന്നു. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 1-0ത്തിനു കീഴടക്കി. പിന്നാലെയാണ് മൂന്നാം പോരില്‍ സമനില. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായണ് ഇന്ത്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ആദ്യ പകുതിയില്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളില്‍ ഇന്ത്യ മുന്നില്‍ കടന്നു. എന്നാല്‍ പൊരുതി കയറി മ്യാന്‍മര്‍ രണ്ടാം പകുതിയില്‍ സമനില പിടിച്ചു.
കളിയുടെ 23ാം മിനിറ്റിലാണ് ഇന്ത്യക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടിയത്. മ്യാന്‍മറിന്റെ സമനില ഗോള്‍ 74ാം വന്നു. ക്യോ ഹ്വെയാണ് വല ചലിപ്പിച്ചത്. അവസാന ഘട്ടത്തില്‍ ഇന്ത്യക്ക് രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
കളി വീണ്ടും തുടങ്ങി, ഓസ്‌ട്രേലിയയുടെ ലക്ഷ്യം പുനര്‍ നിര്‍ണയിച്ചു; ജയിക്കാന്‍ 33 ഓവറില്‍ 317 റണ്‍സ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ