70 വയസിനിടെ മൂന്നാം ഭാര്യ; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ വീണ്ടും വിവാഹിതനായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2023 06:53 PM |
Last Updated: 24th September 2023 06:53 PM | A+A A- |

സ്കൈ ഡെയ്ലി, ഹൾക്ക് ഹോഗൻ/ ട്വിറ്റർ
ന്യൂയോർക്ക്: ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ 70 വയസിനിടെ മൂന്നാം തവണയും വിവാഹം കഴിച്ചു. സ്കൈ ഡെയ്ലിയാണ് മൂന്നാം തവണ ഹൾക്കിന്റെ ജീവിതത്തിലേക്ക് വന്നത്. യോഗ ഇസ്ട്രക്ടറും അക്കൗണ്ടന്റുമാണ് 45 കാരിയായ സ്കൈ ഡെയ്ലി.
കഴിഞ്ഞ ജൂലൈയിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ വച്ച് വിവാഹം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിലെത്തിയത്. ഹൾക്കിന്റെ ആദ്യ ഭാര്യയിലെ മകൾ 35കാരിയായ ബ്രൂക് ഹോഗൻ വിവാഹത്തിൽ പങ്കെടുത്തില്ല.
ആദ്യ ഭാര ലിന്‍ഡ ഹോഗനുമൊത്തുള്ള ബന്ധം 27 വര്‍ഷം നീണ്ടു. 2009ലാണ് ദമ്പതികള്‍ പിരിഞ്ഞത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2010ല്‍ ഹള്‍ക്ക് രണ്ടാം വിവാഹം കഴിച്ചു. ജനിഫര്‍ മക്ക് ഡാനിയേലായിരുന്നു ഇത്തവണ. ഈ ബന്ധം 11 വര്‍ഷം നീണ്ടു. 2021ല്‍ ഇരുവരും പിരിഞ്ഞു.
പിന്നാലെയാണ് ഹൾക്ക് സ്കൈ ഡെയ്ലിയുമായി ഡേറ്റിങിലായത്. കഴിഞ്ഞ വർഷം ഒരു സംഗീത പരിപാടിയിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ