'കിട്ടാത്ത നേട്ടത്തിനു അഭിനന്ദനം'- ഏഷ്യന്‍ ഗെയിംസില്‍ ജ്യോതി യരാജി സ്വര്‍ണം നേടിയോ? അമളി പിണഞ്ഞ് പ്രമുഖര്‍

By സമകാലിക മലയാളം ഡെസ്ക്       |   Published: 26th September 2023 02:32 PM  |  

Last Updated: 26th September 2023 02:32 PM  |   A+A-   |  

jyothi

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ജ്യോതി യരാജി ഹര്‍ഡില്‍സില്‍ സ്വര്‍ണം സ്വന്താമാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ജ്യോതിയെ അഭിനന്ദിച്ച് രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ചിലര്‍ പങ്കുവച്ച് ട്വീറ്റാണ് തെറ്റിദ്ധാരണ പരത്തിയത്. 

ഗായിക ആശ ഭോസ്‌ലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ ജ്യോതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഗെയിംസിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 29 മുതല്‍ ആരംഭിക്കുകയേ ഉള്ളു. 100, 200 മീറ്റര്‍ ഹര്‍ഡില്‍സില്‍ താരം മാറ്റുരയ്ക്കുന്നുണ്ട്. 

ജൂലൈയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുത്തതിന്റെ വീഡിയോയാണ് ആശ ഭോസ്‌ലെ പങ്കിട്ടത്. അന്ന് താരം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതു മനസിലാക്കാതെയാണ് ആശ ഭോസ്‌ലെ വീഡിയോ പങ്കിട്ടത്. പിന്നാലെയാണ് ഗംഭീറും താരത്തെ അഭിനന്ദിച്ച് എത്തിയത്. 

നിലവില്‍ ഇന്ത്യ രണ്ട് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലവുമായി 12 മെഡലുകളാണ് ഇതുവരെ നേടിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ടീം ഇനത്തിലും വനിതാ ടി20 ക്രിക്കറ്റിലുമാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 12ാം മെഡല്‍; സെയ്‌ലിങില്‍ വെള്ളി സ്വന്തമാക്കി നേഹ ഠാക്കൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ