ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അനിശ്ചിതത്വത്തിനു വിരാമം; വിസ കിട്ടി; പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഇന്ത്യയിലേക്ക്

പാക് ടീം നാളെ ദുബായ് വഴി ഹൈദരാബാദില്‍ ഇറങ്ങും. രണ്ട് ദിവസം കഴിഞ്ഞ് അവരുടെ സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കമാകും

കറാച്ചി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു ഇന്ത്യയിലേക്ക് വരാനുള്ള വിസ ലഭിച്ചു. പാകിസ്ഥാന്‍ ടീമിനൊപ്പം അഫ്ഗാനിസ്ഥാന്‍ സംഘത്തിനും വിസ അനുവദിക്കപ്പെട്ടു. ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യയിലേക്ക് വരാനുള്ള വിസ ലഭിക്കുന്നതിനു കാലതാമസം നേരിടുന്നതായി നേരത്തെ പാക് സംഘം ഐസിസിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിസ ലഭിക്കുന്നതിനു സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായത് എന്നാണ് ഐസിസി പ്രതികരിച്ചത്.

പാക് ടീം നാളെ ദുബായ് വഴി ഹൈദരാബാദില്‍ ഇറങ്ങും. രണ്ട് ദിവസം കഴിഞ്ഞ് അവരുടെ സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കമാകും. 15 അംഗ ടീം, മൂന്ന് ട്രാവല്‍ റിസര്‍വ് താരങ്ങള്‍, ടീം ഓഫീഷ്യല്‍സ് അടക്കം 33 പേര്‍ക്കാണ് വിസ ലഭിച്ചത്.

ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നു വിസ ലഭിക്കാനായി താരങ്ങള്‍ കാത്തിരിക്കുകയാണെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ നേരത്തെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി പ്രതികരിച്ചിരുന്നു. ഇക്കാര്യമാണ് അവര്‍ ഐസിസിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. 

ഈ മാസം 29ന് ന്യൂസിലന്‍ഡുമായാണ് പാകിസ്ഥാന്റെ ആദ്യ സന്നാഹ മത്സരം. രണ്ടാം പോരാട്ടം ഓസ്‌ട്രേലിയക്കെതിരെ. ഒക്ടോബര്‍ ആറ്, 10 തീയതികളില്‍ നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയാണ് ലോകകപ്പിലെ അവരുടെ ആദ് പോരാട്ടങ്ങള്‍. ഒക്ടോബര്‍ 14ന് ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. 

2016ല്‍ ടി20 ലോകകപ്പിലാണ് അവസാനമായി പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിച്ചത്. ഏഴ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ടീം ഇന്ത്യയിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com