'ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി തീരുമാനിച്ചിട്ടുണ്ട്, ഒരു ആശയക്കുഴപ്പവുമില്ല'

ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങള്‍ വലിയ പ്രതീക്ഷയാണു നല്‍കുന്നതെന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചു
രോഹിത് ശര്‍മ/ പിടിഐ
രോഹിത് ശര്‍മ/ പിടിഐ

മുംബൈ: ലോകകപ്പിനു മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അവസാന മത്സരത്തില്‍ പൊരുതി വീണെങ്കിലും ഇന്ത്യയെ സംബന്ധിച്ചു പോസിറ്റീവായ കുറേ കാര്യങ്ങള്‍ പരമ്പര സമ്മാനിച്ചു. ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങള്‍ വലിയ പ്രതീക്ഷയാണു നല്‍കുന്നതെന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചു. മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു നായകന്റെ പ്രതികരണം. 

'കഴിഞ്ഞ ഏഴ്, എട്ട് ഏകദിനങ്ങള്‍ ടീം നന്നായി കളിച്ചു. വ്യത്യസ്ത സാഹചര്യങ്ങള്‍, വ്യത്യസ്ത ടീമുകള്‍ തുടങ്ങിയവയെല്ലാം നേരിട്ടു. ആ വെല്ലുവിളികളോടു ടീമെന്ന നിലയില്‍ നന്നായി തന്നെ പ്രതികരിച്ചു എന്ന് ഞാന്‍ കരുതുന്നു. നിലവിലെ പ്രകടനങ്ങളില്‍ നായകനെന്ന നിലയില്‍ ഞാന്‍ പൂര്‍ണ സന്തോഷവാനാണ്.' 

'ടീമിലെ 15 പേര്‍ക്കും ഇപ്പോള്‍ അവരവരുടെ റോളുകള്‍ എന്താണെന്നു കൃത്യമായി അറിയാം. ഒരു ആശയക്കുഴപ്പവുമില്ല. ഒരു ടീമെന്ന നിലയില്‍ മുന്നോട്ടു പോകുന്നു. ഇതൊരു ടീം ഗെയിമാണ്. എല്ലാവരും അവരവരുടെ പങ്ക് വഹിക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. അതിലൂടെയാണ് ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ സാധിക്കുക.' 

'ലോകകപ്പാണ് മുന്നില്‍. അടുത്ത ഒന്നര മാസം ഫ്രഷായി ഇരിക്കുക എന്നതു പ്രധാനമാണ്'- രോഹിത് വ്യക്തമാക്കി. 

ബാറ്റിങ് നിരയില്‍ എല്ലാവരും മിന്നും ഫോമില്‍ കളിക്കുന്നു എന്നതാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്. ലോകകപ്പിനു തൊട്ടു മുന്‍പ് തന്നെ സൂര്യ കുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ബാറ്റിങ് മികവ് വീണ്ടെടുത്തു കഴിഞ്ഞു. 

ജസ്പ്രിത് ബുമ്രയുടെ തിരിച്ചു വരവും താരത്തിന്റെ ബൗളിങും തനിക്കു നല്‍കുന്ന സന്തോഷം ചെറുതല്ലെന്നു രോഹിത് വ്യക്തമാക്കി. പേസ് ബൗളിങിനെ നയിക്കുന്നത് ബുമ്രയാണ്. ഈ വര്‍ഷം മിന്നും ഫോമില്‍ പന്തെറിയുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവിനും ലോകകപ്പില്‍ നിര്‍ണായക റോളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com