ഇന്ത്യയുടെ മെഡല്‍ ബാഗിലേക്ക് ഒരു വെള്ളി കൂടി;  50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഐശ്വരി പ്രതാപ് സിങിനു നേട്ടം

ഇതേ ഇനത്തിന്റെ ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയ സംഘത്തില്‍ ഐശ്വരി പ്രതാപ് സിങ് അംഗമായിരുന്നു.
ഐശ്വരി പ്രതാപ് സിങ്/ പിടിഐ
ഐശ്വരി പ്രതാപ് സിങ്/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത ഇനത്തില്‍ ഐശ്വരി പ്രതാപ് സിങ് വെള്ളി നേടി. 

നേരിയ പോയിന്റിനാണ് താരത്തിനു സ്വര്‍ണം നഷ്ടമായത്. 439.7 പോയിന്റുകള്‍ നേടിയാണ് താരത്തിന്റെ വെള്ളി നേട്ടം. ഇതേ ഇനത്തിന്റെ ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയ സംഘത്തില്‍ ഐശ്വരി പ്രതാപ് സിങ് അംഗമായിരുന്നു.

ഷൂട്ടിങില്‍ ഇന്ത്യയുടെ ഏഴാം വെള്ളി നേട്ടമാണിത്. ഇന്ത്യ നേടിയ എട്ടില്‍ ആറ് സ്വര്‍ണം വന്നതും ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്നു തന്നെ. അഞ്ച് വെങ്കലവും ഷൂട്ടിങില്‍ ഇന്ത്യ സ്വന്തമാക്കി. ഷൂട്ടിങില്‍ മാത്രം ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം 18 ആയി. 

എട്ട് സ്വര്‍ണം 12 വീതം വെള്ളി, വെങ്കലം നേട്ടവുമായി ഇന്ത്യയുടെ ആകെ മെഡല്‍ എണ്ണം 32 ആയി. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥആനത്ത് തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com