ആറാം ദിനത്തില്‍ ഒരു വെങ്കലം കൂടി; നേട്ടം വനിതാ സ്‌ക്വാഷില്‍; ആകെ മെഡല്‍ 31

ആറാം ദിനമായ ഇന്ന് രണ്ട് വീതം സ്വര്‍ണം, വെള്ളി മെഡലുകള്‍ ഇന്ത്യ ഇന്ന് ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്നു നേടിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. സ്‌ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. സെമിയില്‍ ഹോങ്കോങിനോടു പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. 1-2നാണ് ഇന്ത്യയുടെ തോല്‍വി. 

ആദ്യ പോരില്‍ തന്‍വി ഖന്ന ഹോങ്കോങ് താരം സിന്‍ യുക് ചാനിനോടു പരാജയപ്പെട്ടു. സ്‌കോര്‍: 6-11, 7-11, 3-11. രണ്ടാം പോരില്‍ ജോഷ്‌ന ചിന്നപ്പയുടെ കരുത്തില്‍ ഇന്ത്യ തിരിച്ചെത്തി. താരം സെ ലോക് ഹോയെ വീഴ്ത്തി. സ്‌കോര്‍: 7-11, 11-7, 9-11, 11-6, 11-8. കടുത്ത പോരാട്ടം അതിജീവിച്ചായിരുന്നു ജോഷ്‌നയുടെ മുന്നേറ്റം. 

എന്നാല്‍ മൂന്നാം പോരാട്ടത്തില്‍ അനാഹത് സിങ് പൊരുതി വീണു. താരത്തെ കാ യി ലീ വീഴ്ത്തി. സ്‌കോര്‍: 8-11, 7-11, 10-12. 

ആറാം ദിനമായ ഇന്ന് രണ്ട് വീതം സ്വര്‍ണം, വെള്ളി മെഡലുകള്‍ ഇന്ത്യ ഇന്ന് ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്നു നേടിയിരുന്നു. പിന്നാലെയാണ് സ്‌ക്വാഷിലെ വെങ്കലം. 

വെങ്കല നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 31ല്‍ എത്തി. 12ാം വെങ്കലമാണിത്. എട്ട് സ്വര്‍ണം, 11 വെള്ളി മെഡലുകളും ഇന്ത്യയുടെ അക്കൗണ്ടില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com