ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം; അസ്ഹറുദ്ദീന്‍ കേസ് മുന്നോട്ട് പോയാന്‍ വമ്പന്‍മാര്‍ കുടുങ്ങിയേനെ; ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലെ ഇതിനെതിരെ നിയമമുണ്ട്.
ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം
ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലംഫയല്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍താരം എസ് ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും നിയമത്തിന്റെ അഭാവം മൂലമാണ് രക്ഷപ്പെട്ടതെന്ന് മുന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. ക്രിക്കറ്റിലെയോ കായികരംഗത്തെയോ അഴിമതി കൈകാര്യം ചെയ്യാന്‍ ഒരു നിയമവുമില്ലെന്നും ശ്രീശാന്ത് രക്ഷപ്പെടാന്‍ കാരണമായത് അതാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലെ ഇതിനെതിരെ നിയമമുണ്ട്. ഇന്ത്യയില്‍ ക്രിക്കറ്റ് അഴിമതി ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2013 മുതല്‍ ഇന്ത്യയില്‍ ഇതിനുളള നിയമം കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. 2018ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പ്രിവന്‍ഷന്‍ ഓഫ് സ്‌പോര്‍ട്ടിങ് ഫ്രോഡ് ബില്ലില്‍ കായികതട്ടിപ്പുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രുപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് അത് നടപ്പാകാത്തതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീരജ് കുമാര്‍ ഡല്‍ഹി പൊലീസ് കമ്മീഷണറായിരിക്കെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായ ശ്രീശാന്തിനെയും അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ വാതുവെപ്പ് കേസില്‍ അറസ്റ്റ്. അറസ്റ്റിനെ പ്രശംസിച്ച കോടതി നിയമത്തിന്റെ അഭാവത്തില്‍ ശിക്ഷ വിധിക്കാന്‍ സാധിക്കില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീനെതിരായ കേസ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ വമ്പന്‍മാരുടെ പേരുകള്‍ പുറത്തുവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം
'200 സാധ്യമായ ദിവസം 184 നല്ലതാണ്!'- കോഹ്‍ലിയുടെ സെഞ്ച്വറിക്ക് പിന്നാലെ രാജസ്ഥാന്റെ കുറിപ്പ് ‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com