ഇസ്ലാമബാദ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് പോരിനുള്ള പാകിസ്ഥാന്‍ ഇലവനെ പ്രഖ്യാപിച്ചു. നാല് സെപ്ഷലിസ്റ്റ് പേസര്‍മാരുമായാണ് പാക് ടീം പോരിനൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീം നായകന്‍
രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഈ മാസം 21 മുതല്‍ 25 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് രണ്ടാം പോരാട്ടം.
ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഖുറം ഷഹ്‌സാദ്, മുഹമ്മദ് അലി എന്നിവരാണ് ടീമിലെ സ്‌പെഷലിസ്റ്റ് പേസര്‍മാര്‍. സൗദ് ഷക്കീല്‍, സല്‍മാന്‍ അലി ആഘ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ബാബര്‍ അസം, സയെം അയൂബ് എന്നിവരും പാര്‍ട് ടൈം ബൗളര്‍മാര്‍ തന്നെ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
16ാം വയസില്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് നേടിയ താരമാണ് നസീം. 2020ലാണ് താരം റെക്കോര്‍ഡ് പ്രകടനം നടത്തിയത്. ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറായി താരം മാറിയിരുന്നു.
പാക് ഇലവന്‍: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), അബ്ദുല്ല ഷഫീഖ്, സയെം അയൂബ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഖുറം ഷഹ്‌സാദ്, മുഹമ്മദ് അലി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ